മിൽമയിലും, കുടുംബശ്രീയിലും, ആരോഗ്യ കേരളത്തിലും, ശ്രീചിത്രയിലും, IIT യിലും ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ
കേരളത്തിലെ ജോലി അന്വേഷകർ കാത്തിരുന്ന വിവിധ സ്ഥാപനങ്ങളിലെ നിരവധി ജോലി അവസരങ്ങൾ,ചുവടെ ചേർക്കുന്നു, പോസ്റ്റ് പൂർണ്ണമായും വായിക്കുക, ജോലിക്കായ് അപ്ലൈ ചെയ്യുക, ഷെയർ കൂടി ചെയ്യുക.
🛑മിൽമയിൽ 5 ഓഫിസർ/ അപ്രന്റിസ്
തിരുവനന്തപുരം റീജനൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡിൽ അസിസ്‌റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫിസർ, മാനേജ്‌മെന്റ് അപ്രന്റ്റിസ് (ഫിനാൻസ്) തസ്‌തികകളിൽ താൽക്കാലിക നിയമനം. 5 ഒഴിവ്. ഇന്റർവ്യൂ ഡിസംബർ 12, 13 തീയതി gl. www.milmatrcmpu.com.
🛑CWRDM: പ്രോജക്ട് സ്റ്റാഫ്
കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റിൽ 2 പ്രോജക്ട് സ്റ്റാഫ് ഒഴിവ്.തസ്തിക, യോഗ്യത, ശമ്പളം, ഇന്റർവ്യൂ തീയതി:
പ്രോജക്ട് അസിസ്റ്റന്റ്: ഒന്നാം ക്ലാസ് ബിഎസ്‌സി അഗ്രികൾചർ/ഹോർ ട്ടികൾചർ/ഫ്ലോറികൾചർ/ബോട്ടണി; 19,000; ഡിസംബർ 18.
പ്രോജക്ട് ഫെലോ: ഒന്നാം ക്ലാസ് എംടെക് ഹൈഡ്രോളജി/വാട്ടർ റിസോ ഴ്സസ് എൻജിനീയറിങ്/തത്തുല്യം, ബിടെക് സിവിൽ എൻജിനീയറിങ്; 27,800; ഡിസംബർ 19.പ്രായപരിധി: 36. അർഹർക്ക് ഇളവ്.
www.cwrdm.kerala.gov.in
🛑കുടുംബശ്രീ മിഷനിൽ ഓഫിസർ/മാനേജർ
കുടുംബശ്രീ സംസ്‌ഥാന മിഷനിൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ (മാർക്ക റ്റിങ്), സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (മാർ ക്കറ്റിങ്) തസ്‌തികകളിൽ കരാർ നിയമ നം. ഓരോ ഒഴിവു വീതം. ഓൺലൈൻ അപേക്ഷ ഡിസംബർ 15 വരെ.
www.kudumbashree.org
🛑ആരോഗ്യ കേരളത്തിൽ 20 ഒഴിവ്
വയനാട്
നാഷനൽ ഹെൽത്ത് മിഷനു കീഴിൽ വയനാട്ടിലെ ആരോഗ്യ സ്ഥാപനങ്ങളിൽ കരാർ നിയമനം. 19 ഒഴിവ്. ഡിസംബർ 14 വരെ അപേക്ഷിക്കാം.
തസ്തികകൾ: മെഡിക്കൽ ഓഫിസർ, പീഡിയാട്രീഷ്യൻ, ഓഫിസ് സെക്രട്ടറി, ഡേറ്റ എൻട്രി ഓപ്പറേറ്റർ, സ്പെഷൽ എജ്യുക്കേറ്റർ, ഫാർ മസിസ്റ്റ്, കൗൺസലർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, അനസ്തീസി യോളജിസ്റ്റ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഗൈനക്കോളജിസ്റ്റ്.
വയനാട് നാഷനൽ ഹെൽത്ത് മിഷനു കീഴിൽ സൈക്യാട്രിസ്റ്റ് ഒഴിവ്. കരാർ/ദിവസ വേതന നിയമനം. ഡിസംബർ 14 വരെ അപേക്ഷിക്കാം.
യോഗ്യത: എംഡി/ഡിപ്ലോമ ഇൻ സൈക്യാട്രിക് മെഡിസിൻ. പ്രായപരിധി: 67. ശമ്പളം: പ്രതിദിനം 2000.
തൃശൂർ
നാഷനൽ ഹെൽത്ത് മിഷനു കീഴിൽ തൃശൂരിലെ ആരോഗ്യ സ്ഥാപനങ്ങളിൽ ജൂനിയർ കൺസൽറ്റൻ്റ് (എം ആൻഡ് ഇ), ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ് ഒഴിവ്. കരാർ നിയമനം.
ഇന്റർവ്യൂ ഡിസംബർ 14 ന്. https://ift.tt/dC5cDe1
🛑ശ്രീചിത്രയിൽ 5 ഒഴിവ്
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റി റ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 5 ഒഴിവ്.
വ്യത്യസ്ത വിജ്ഞാപനം.
തസ്തികകൾ: പ്രോജക്‌ട് ടെക്നിക്കൽ ഓഫിസർ, സയന്റിസ്‌റ്റ്-സി (അഡ്‌ഹോക്) ഇൻ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ജൂനിയർ റിസർച് ഫെലോ, അപ്രൻ്റിസ് ഇൻ സിഎസ്ആർ ടെക്നോളജി www.sctimst.ac.in
🛑NIT യിൽ പ്രോജക്ട് സ്റ്റാഫ്
കോഴിക്കോട് നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രോജക്‌ട് ലീഡ്/ പോസ്റ്റ് ഡോക്ടറൽ ഫെലോ, പ്രോജക്‌ട് ഫെലോ/ ജെആർഎഫ്/എസ്‌ആർഎഫ് അവസരം. 3 ഒഴിവുകളുണ്ട്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഡിസംബർ 12 വരെ.
www.nitc.ac.in
🛑IIT പാലക്കാട്: 4 ഒഴിവ്
പാലക്കാട് ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോ ളജിയിൽ കോഓർഡിനേറ്റർ/ഓഫിസർ. 4 ഒഴിവ്.
തസ്തിക, യോഗ്യത, ശമ്പളം:
പ്രോഗ്രാം കോഓർഡിനേറ്റർ:
60% മാർക്കോ ടെ ബിരുദം (സയൻസ്/എൻജിനീയറിങ്), 60% മാർക്കോടെ എംബിഎ (പ്രോജക്‌ട് മാനേജ്മെന്റ്/ ബിസിനസ് ഡവലപ്മെന്റ്/മാർക്കറ്റിങ്). 2 വർഷ പരിചയ മുൻഗണന 30,000-40,000.
അഡ്മിൻ ഓഫിസർ: ബിരുദം/പിജി/എംബിഎ,5 വർഷ പരിചയം ,
സാലറി: 40,000-45,000.
കൂടുതൽ വിവരങ്ങൾക്ക് : www.iitpkd.ac.in