പ്യൂൺ ആവാം വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ അവസരം - JobWalk.in

Post Top Ad

Thursday, November 9, 2023

പ്യൂൺ ആവാം വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ അവസരം

പ്യൂണ്‍ നിയമനം: അപേക്ഷ 13 വരെ


വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ വിധവാ സംഘം എന്ന സന്നദ്ധ സംഘടനയുടെ കീഴില്‍ ഒറ്റപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഡി.വി ഷെല്‍ട്ടര്‍ ഹോമില്‍ പ്യൂണ്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

ഒരു വര്‍ഷത്തേക്കാണ് നിയമനം.
5500 രൂപയാണ് ശമ്പളം.
പത്താം ക്ലാസ് പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 25-45. അപേക്ഷകള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 13 ന് വൈകിട്ട് അഞ്ചിനകം ഡി.വി ഷെല്‍ട്ടര്‍ ഹോം, കോയമംഗലം ഹൗസ്, പാലാട്ട് റോഡ്, വേങ്ങേരിലൈന്‍, ഒറ്റപ്പാലം-679101 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണമെന്ന് വിധവ സംഘം സെക്രട്ടറി അറിയിച്ചു.
ഫോണ്‍: 04662240124, 9526421936.

🆕 വനിതാ ശിശു വികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന എസ് ഒ എസ് മോഡൽ ഹോം എന്ന സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു.

സെക്യൂരിറ്റി കം മൾട്ടി പർപ്പസ് വർക്കർ യോഗ്യത : പത്താം ക്ലാസ്.
പ്രായം 30 വയസ്സ്.

പാർട്ട് ടൈം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത എം എ സൈക്കോളജി / എം എസ് സി സൈക്കോളജി.
പ്രായം 25 വയസിനു മുകളിൽ.

അപേക്ഷ അയക്കേണ്ട അവസാന തീയതി ; നവംബർ 20. അപേക്ഷ അയക്കേണ്ട മേൽവിലാസം എസ്. ഒ. എസ് ചിൽഡ്രൻസ് വില്ലേജ്,എടത്തല, ആലുവ