ഇന്റർവ്യൂ വഴി ഉടനെ തന്നെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാം - JobWalk.in

Post Top Ad

Tuesday, November 14, 2023

ഇന്റർവ്യൂ വഴി ഉടനെ തന്നെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാം

ഇന്റർവ്യൂ വഴി സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം



🔘  ഫിഷറീസ് വകുപ്പിന് കീഴിൽ നിയമനം

തൃശൂർ : കേരള സർക്കാർ ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജലകൃഷി വികസന ഏജൻസി കേരള (എ.ഡി.എ.കെ) സെൻട്രൽ റീജ്യനു കീഴിലുള്ള ഗവ. സീഡ് ഹാച്ചറി പീച്ചിയിലേക്ക് ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നവംബർ 16 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ബികോം ബിരുദം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവർ എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. താൽപര്യമുളള യോഗ്യരായ ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം അഡാക്ക് സെൻട്രൽ റീജിയൻ തേവരയിലുള്ള ഓഫീസിൽ ഹാജരാകണം. ഫോൺ: 0484 2665479.


🔘  തപാൽ വകുപ്പിൽ ഇൻഷുറൻസ് ഏജന്റ് നിയമനം

പാലക്കാട് പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റർ ലൈഫ് ഇൻഷുറൻസ്/ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഏജന്റുമാരെ നിയമിക്കുന്നു. പ്രായ പരിധി ഇല്ല. അപേക്ഷകർ പത്താം ക്ലാസ് പാസായവരും പാലക്കാട് പോസ്റ്റൽ ഡിവിഷൻ പരിധി യിൽ സ്ഥിരതാമസമുള്ളവരുമായിരിക്കണം. തൊഴിൽ രഹിതർ, സ്വയംതൊഴിൽ ചെയ്യുന്ന യുവതി യുവാക്കൾ, മുൻ ഇൻഷുറൻസ് ഏജന്റുമാർ, ആർ.ഡി ഏജന്റ്, വിമുക്തഭടന്മാർ, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർ എന്നിവർക്ക് മുൻഗണന. വിരമിച്ച സർക്കാർ ജീവനക്കാരെ ഫീൽഡ് ഓഫീസറായും നിയമിക്കും.

താത്പര്യമുള്ളവർ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാൻ കാർഡ്, മറ്റ് യോഗ്യതകൾ തെളിയിക്കുന്ന രേഖകളുടെ പകർപ്പും സഹിതം. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുകളിലുള്ള പാലക്കാട് സീനിയർ സൂപ്രണ്ട് ഓഫീസിൽ നവംബർ 21 ന് രാവിലെ 10 ന് അഭിമുഖത്തിന് എത്തണം. തിരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപയുടെ എൻ.എസ്.സി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെക്കണം.

നിലവിൽ മറ്റേതെങ്കിലും ലൈഫ് ഇൻഷുറൻസിൽ പ്രവർത്തിക്കുന്നവരെ പരിഗണിക്കില്ല. ഫോൺ: 9567339292, 9744050392.

🔘  ഫാർമസിസ്റ്റ് നിയമനം: അഭിമുഖം 20 ന്

പാലക്കാട് ജില്ലാ ആശുപത്രി കോമ്പൗണ്ടിലുള്ള മെഡികെയർ സിന്റെ കീഴിലുള്ള ഏഴ് മെഡിക്കൽ ഷോപ്പുകളിൽ ഫാർമസിസ്റ്റ് നിയമനം. ആറ് ഒഴിവുകളാണുള്ളത്. പ്രായപരിധി 18-36. കേരള സർക്കാർ അംഗീകരിച്ച ബി.ഫാം/ഡി.ഫാം ഫാർമസി കൗൺസിൽ അംഗീകരിച്ച സർട്ടിഫിക്കറ്റും ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിപരിചയവും അഭിലഷണീയം.

പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവും മുൻഗണനയും ഉണ്ടായിരിക്കും. യോഗ്യരായവർ എസ്.എസ്.എൽ.സി അസൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയും അവയുടെ പകർപ്പും സഹിതം നവംബർ 20 ന് രാവിലെ 11 ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ അഭിമുഖത്തിനെത്തണം. ഫോൺ: 0491-2537024.

🔘  അഭിമുഖം

തിരുവനന്തപുരം : സാമൂഹ്യനീതി വകുപ്പിന് കീഴിൽ പൂജപ്പുര പ്രവർത്തിക്കുന്ന ഭിന്ന ശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ, ബുദ്ധിപരമായ ഭിന്നശേഷിത്വം, സെറിബ്രൽ പാൾസി, ഓട്ടിസം ബാധിച്ച കുട്ടികൾക്ക് തൊഴിൽ പരിശീലനം, ഫങ്ഷണൽ അക്കാഡമിക്സ് എന്നിവയിൽ വ്യക്തിഗത പരിശീലനം നൽകുന്നതിന് അധ്യാപകരെ നിയമിക്കുന്നു. ആർസിഐ രജിസ്ട്രേഷൻ, ബി.എ/ബി.എസ്.സി, ബി.എഡ്, ഐഡിഡി അല്ലെങ്കിൽ ഡിവിആർ ഡിപ്ലോമ, ബി.എ/ബി.എസ് .സി ബി.എഡ്(എസ്ഇഎംആർ) എന്നിവയാണ് യോഗ്യത. ഒരു ഒഴിവാണുളളത്. പ്രതിമാസവേതനം 25,000 രൂപ. താത്പര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം നവംബർ 16 രാവിലെ 11ന് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് തൊഴിൽ പരിശീലന കേന്ദ്രം സൂപ്പർവൈസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9496735083.

🔘 ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ആലപ്പുഴ: നവകേരളം കർമ പദ്ധതി 2 ജില്ല ഓഫീസിലേക്ക് ക്ലാർക്ക് കം ഡാറ്റ എൻട്രി

ഓപ്പറേറ്ററുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. ബിരുദം, കെ.ജി.റ്റി.ഇ ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗ് (ലോവർ), കമ്പ്യൂട്ടർ വേർഡ് പ്രൊസസിംഗ് അല്ലെങ്കിൽ ബിരുദവും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.റ്റി.പി. യോഗ്യതയുമുള്ളവർ 20ന് രാവിലെ 11 മണിക്ക് ജില്ല മിഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ബയോഡാറ്റയും യോഗ്യത രേഖകളുടെ അസലും പകർപ്പും കൊണ്ടുവരണം.