ഭാരതീയ ചികിത്സ വകുപ്പിന് കീഴിൽ വിവിധ തസ്തികകളില്‍ നിയമനം
ആലപ്പുഴ: ഭാരതീയ ചികിത്സ വകുപ്പിന് കീഴിലുള്ള ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2, ആയുര്‍വേദ നഴ്‌സ് ഗ്രേഡ് 2 എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു.
ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍: യോഗ്യത - ബി.എ.എം.എസ്. ബിരുദം, റ്റി.സി.എം.സി. രജിസ്‌ട്രേഷന്‍. പ്രായ പരിധി- 41 വയസ്.
ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2:
യോഗ്യത- എസ്.എസ്.എല്‍.സി. അഥവാ തത്തുല്യം.
ഡയറക്ടറേറ്റ് ഓഫ് ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ നടത്തുന്ന ആയുര്‍വേദ ഫാര്‍മസിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. പ്രായ പരിധി- 36 വയസ്.
ആയുര്‍വേദ നഴ്‌സ് ഗ്രേഡ് 2:
യോഗ്യത- എസ്.എസ്.എല്‍.സി. അഥവാ തത്തുല്യം. ഡയറക്ടറേറ്റ് ഓഫ് ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ നടത്തുന്ന ആയുര്‍വേദ നഴ്‌സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. പ്രായ പരിധി- 36 വയസ്.
യോഗ്യരായവര്‍ അര്‍ഹത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ 20ന് വൈകിട്ട് 5നകം dmoismalpy@gmail.com എന്ന ഇ- മെയില്‍ വിലാസത്തില്‍ നല്‍കണം. 0477-2252965 എന്ന ഫോണില്‍ രജിസ്റ്റര്‍ ചെയ്യണം.
🆕 ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
ആലപ്പുഴ: നവകേരളം കര്‍മ പദ്ധതി 2 ജില്ല ഓഫീസിലേക്ക് ക്ലാര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം.
ബിരുദം, കെ.ജി.റ്റി.ഇ ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗ് (ലോവര്‍), കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രൊസസിംഗ് അല്ലെങ്കില്‍ ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഡി.റ്റി.പി. യോഗ്യതയുമുള്ളവര്‍ 20ന് രാവിലെ 11 മണിക്ക് ജില്ല മിഷന്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ബയോഡാറ്റയും യോഗ്യത രേഖകളുടെ അസലും പകര്‍പ്പും കൊണ്ടുവരണം.