ഹോമിയോ മെഡിക്കൽ കോളജിൽ താത്കാലിക നിയമനം - JobWalk.in

Post Top Ad

Saturday, November 25, 2023

ഹോമിയോ മെഡിക്കൽ കോളജിൽ താത്കാലിക നിയമനം

ഹോമിയോ മെഡിക്കൽ കോളജിൽ താത്കാലിക നിയമനം



ജില്ലയിലെ ഐരാണിമുട്ടത്തുളള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽകോളജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ നിരവധി ജോലി ഒഴിവുകൾ.


ഡെന്റിസ്‌റ്റ്, ഫാർമസിസ്റ്റ്, ഒപ്റ്റോമെട്രിസ്‌റ്റ്, ഡെന്റൽ ഹൈജീനിസ്‌റ്റ്, സ്പൈറോമെട്രിസ്റ്റ് തസ്തികകളിൽ താത്കാലിക ദിവസവേതന ജീവനക്കാരെ നിയമിക്കും. അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥിര താമസക്കാരായിരിക്കണം.

നിയമനം, വേതനനിരക്ക് എന്നിവ ആശുപത്രി വികസന സമിതിയുടെ അതാത് കാലങ്ങളിലെ തീരുമാനത്തിന് വിധേയമായിരിക്കും.

ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ അഞ്ചിനു വൈകിട്ട് മൂന്നിന് മുൻപായി സെക്രട്ടറി/ആശുപത്രി സൂപ്രണ്ട്, സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽകോളേജ് ആശുപത്രി വികസന സമിതി, ഐരാണിമുട്ടം, മണക്കാട്-695009, തിരുവനന്തപുരം എന്ന വിലാസത്തിലോ നേരിട്ടോ എത്തിക്കണം.