ടെറിട്ടോറിയൽ ആർമിയിൽ ഓഫീസറാവാം, വനിതകൾക്കും അവസരം. - JobWalk.in

Post Top Ad

Wednesday, November 22, 2023

ടെറിട്ടോറിയൽ ആർമിയിൽ ഓഫീസറാവാം, വനിതകൾക്കും അവസരം.

ടെറിട്ടോറിയൽ ആർമിയിൽ ഓഫീസറാവാം, വനിതകൾക്കും അവസരം.


ടെറിട്ടോറിയൽ ആർമിയിൽ ബി.ടെക്. ബി.എസ്സി. യോഗ്യതയുള്ളവർക്ക് ഓഫീ സറായി ചേരാം. സൈബർ വാർഫെയറി ലേക്കുള്ള തിരഞ്ഞെടുപ്പാണ്. ആറ് ഒഴി വാണുള്ളത്. വനിതകൾക്കും അപേക്ഷി ക്കാം. അപേക്ഷകർ മറ്റ് ഭേദപ്പെട്ട ജോലി ഉള്ളവരായിരിക്കണം.


പ്രായം: 18-42 വയസ്സ്. യോഗ്യത: 60 ശതമാനം മാർക്കോടെബി.ടെക്. (കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ ഐ.ടി. ടെലികോം)/ ബി.എസ്സി. (കംപ്യൂട്ടർ സയൻസ്/ ഐ.ടി.), വെബ് ആപ്ലിക്കേഷൻ സെക്യൂരി റ്റി ആൻഡ് പെനിട്രേഷൻ ടെസ്റ്റിങ്/ റെഡ് ടീമിങ് ഓപ്സ് കംപ്യൂട്ടർ നെറ്റ്വർക്സ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം, ക്ലൗഡ് കംപ്യൂട്ടിങ്, മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ് എന്നിവയിലൊന്നിൽ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

2024 ജനുവരിയിലായിരിക്കും തിരഞെഞ്ഞെടുപ്പ്, ശാരീരികയോഗ്യത, ശമ്പള സ്കെയിൽ തുടങ്ങി വിശദവിവരങ്ങളും അപേക്ഷാഫോമും www.territorialarmy. gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 19


🔰കൊൽക്കത്തയിലെ കേന്ദ്ര ഗവ. സ്ഥാപനമായ ബാൽമർ ലാവ്റി ആൻഡ് കമ്പനിയിൽ മാനേജർ, ഓഫീസർ തസ്തിക കളിലേക്ക് അപേക്ഷ ക്ഷണിച്ചു. 46 ഒഴിവുണ്ട്.

തസ്തികകളും ഒഴിവും: റീജണൽ മാനേജർ (സെയിൽസ് ആൻഡ് ഓപ്പറേഷൻസ്)-1, ഡെപ്യൂട്ടി മാനേജർ (കോൾ സെന്റർ ഓപ്പറേഷൻസ്)- 1, അസിസ്റ്റന്റ് മാനേജർ (സെയിൽസ്)-2, ഓഫീസർ (ഡൊമസ്റ്റിക് ഹോളിഡേയ്സ് സെയിൽസ് ഓപ്പറേഷൻസ്/ വിസ്)-10, ഓഫീസർ/ ജൂനിയർ ഓഫീസർ (ട്രാവൽ)-11, ജൂനിയർ ഓഫീസർ (സെയിൽസ് ഓപ്പറേഷൻസ് ട്രാവൽ കളക്ഷൻസ്)-20.
വിശദവിവരങ്ങൾ www.balmerlawrie.com എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി ഡിസംബർ 6