അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ അപേക്ഷിക്കാം.മറ്റു ജോലി ഒഴിവുകളും
കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക.
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ അപേക്ഷിക്കാം.
ആലപ്പുഴ അര്‍ബന്‍ ഐ.സി.ഡി.എസ്. പ്രോജക്ടില്‍ നിലവിലുള്ളതും സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് നിയമിക്കുന്നതിനായി വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ മുന്‍സിപ്പല്‍ പ്രദേശത്ത് സ്ഥിരതാമസമുള്ളവര്‍ക്കാണ് അവസരം.
പ്രായപരിധി 18- 46. അപേക്ഷാ ഫോറത്തിന്റെ മാതൃക ആലപ്പുഴ അര്‍ബന്‍ ഐ.സി.ഡി.എസില്‍ പ്രോജക്ട് ഓഫീസില്‍ ലഭിക്കും. റേഷന്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കണം. റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവര്‍ താമസസ്ഥലം തെളിയിക്കുന്നതിന് മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള സാക്ഷ്യപത്രം നല്‍കണം. നവംബര്‍ 30ന് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം.
ഫോണ്‍: 0477-2251728
ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ നിയമനം.
ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍, ഇ.സി.ജി, എക്‌സ്-റേ എന്നീ തസ്തികകളില്‍ ഉദ്യോഗാര്‍ഥികളെ താത്ക്കാലികമായി നിയമിക്കുന്നു. യോഗ്യരായവര്‍ നവംബര്‍ 20ന് രാവിലെ 10ന് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
യോഗ്യത രേഖകളുടെ അസലും പകര്‍പ്പും കൊണ്ടുവരണം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0478-2812693.