വോട്ടര്‍ പട്ടികയിൽ പേര് ചേർക്കാനും തിരുത്താനും ഡിസംബർ,9 വരെ അവസരം - JobWalk.in

Post Top Ad

Sunday, November 5, 2023

വോട്ടര്‍ പട്ടികയിൽ പേര് ചേർക്കാനും തിരുത്താനും ഡിസംബർ,9 വരെ അവസരം

വോട്ടര്‍ പട്ടികയിൽ പേര് ചേർക്കാനും തിരുത്താനും അവസരം ഡിസംബർ,9 വരെവോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2024 ഒക്ടോബര്‍ 27 മുതല്‍ ഡിസംബര്‍ 9 വരെ പേര് ചേര്‍ക്കാനും തിരുത്താനും അവസരം.

വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2024 ന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക ഒക്ടോബര്‍ 27 ന് പ്രസിദ്ധീകരിച്ച് പട്ടികയില്‍ പേരില്ലാത്ത അതത് മണ്ഡലങ്ങളില്‍ സ്ഥിര താമസമുള്ളവരായ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കാം.

ഒക്ടോബര്‍ 27 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെയാണ് അപേക്ഷിക്കാനുള്ള സമയം. 2006 ജനുവരി ഒന്നിനോ അതിനു മുന്‍പോ ജനിച്ചവര്‍ക്ക് പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം. പട്ടികയില്‍ തെറ്റുകളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിലും താമസസ്ഥലം, ഫോട്ടോ എന്നിവ മാറ്റുന്നത് സംബന്ധിച്ചും അപേക്ഷ നല്‍കാന്‍ അവസരമുണ്ട്.
voters.eci.gov.in, voterhelpline app, ബി.എല്‍.ഒമാര്‍ മുഖാന്തിരം, താലൂക്ക് ഓഫീസുകള്‍, കലക്ടറേറ്റ്, അക്ഷയകേന്ദ്രങ്ങള്‍ എന്നിവ വഴി അപേക്ഷ നല്‍കാം.

തെറ്റുകളും മറ്റും തിരുത്തി ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 25 മുതല്‍ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ആധാര്‍ കാര്‍ഡുമായി തിരിച്ചറിയല്‍ കാര്‍ഡ് ബന്ധിപ്പിക്കേണ്ടതിനാല്‍ ഐ.ഡി കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ജില്ല തെരഞ്ഞെടുപ്പ് വിഭാഗം അധികൃതര്‍ അറിയിച്ചു.