സിഐഎസ്എഫില്‍ ജോലി നേടാന്‍ സുവർണ്ണാവസരം: ശമ്പളം 81100 രൂപ വരെ, ഇപ്പോള്‍ അപേക്ഷിക്കാം. - JobWalk.in

Post Top Ad

Tuesday, November 21, 2023

സിഐഎസ്എഫില്‍ ജോലി നേടാന്‍ സുവർണ്ണാവസരം: ശമ്പളം 81100 രൂപ വരെ, ഇപ്പോള്‍ അപേക്ഷിക്കാം.

സിഐഎസ്എഫില്‍ ജോലി നേടാന്‍ സുവർണ്ണാവസരം: ശമ്പളം 81100 രൂപ വരെ, ഇപ്പോള്‍ അപേക്ഷിക്കാം.



ഡൽഹി: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സില്‍ (സി ഐ എസ് എഫ്) ജോലി നേടാന്‍ സുവർണ്ണാവസരം.
ഹെഡ് കോൺസ്റ്റബിൾ (ജിഡി) തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. 2023 ഒക്ടോബർ 30 ന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം 215 തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.


വിജ്ഞാപനം പ്രകാരം കായിക പ്രേമികൾക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരമുണ്ട്. അപേക്ഷകർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് 12-ാം ക്ലാസ് പാസായിരിക്കണം. കൂടാതെ ഗെയിംസ്, സ്‌പോർട്‌സ്, അത്‌ലറ്റിക്‌സ് എന്നിവയിൽ സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളെ പ്രതിനിധീകരിച്ചതിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കണം.

അപേക്ഷകരുടെ പ്രായം 18-നും 23-നും ഇടയിൽ ആയിരിക്കണം. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലെ അപേക്ഷകർക്ക്  100/- ആണ് അപേക്ഷാ ഫീസ്. സ്ത്രീ ഉദ്യോഗാർത്ഥികളേയും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവരേയും അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക്പേ
 ലെവൽ-04 (25500 രൂപ മുതൽ 81100 രൂപ വരെ) പ്രതിമാസ ശമ്പളവും കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നൽകുന്ന മറ്റെല്ലാ അലവൻസുകളും ലഭിക്കും. നാഷണൽ പെൻഷൻ സിസ്റ്റം എന്നറിയപ്പെടുന്ന പെൻഷൻ സംവിധാനം" എല്ലാ ജീവനക്കാർക്കും ബാധകമായിരിക്കും.

രണ്ട് ഘട്ടങ്ങളിലായി, ട്രയൽ ടെസ്റ്റ്, പ്രോഫിഷ്യൻസി ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി), ഡോക്യുമെന്റേഷൻ, മെഡിക്കൽ എക്സാമിനേഷൻ എന്നിവയ്ക്ക് ശേഷമായിരിക്കും നിയമനം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് റിക്രൂട്ട്‌മെന്റ് 2023-ന്റെ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, താൽപ്പര്യമുള്ള അപേക്ഷകർക്ക് നിശ്ചിത തീയതിയിലോ അതിന് മുമ്പോ സി ഐ എസ് എഫ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cisfrectt.cisf.gov.in വഴി അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട അവസാന തീയതി 2023 നവംബർ 28, രാത്രി 11 മണി.