അഞ്ചാം ക്ലാസ്സ്‌ യോഗ്യത മുതൽ കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം - JobWalk.in

Post Top Ad

Thursday, October 26, 2023

അഞ്ചാം ക്ലാസ്സ്‌ യോഗ്യത മുതൽ കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം

അഞ്ചാം ക്ലാസ്സ്‌ യോഗ്യത മുതൽ കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം 


കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള നിരവധി സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ ആണ് ചുവടെ കൊടുത്തിരിക്കുന്നത്, പോസ്റ്റ്‌ പൂർണ്ണമായും വായിച്ച ശേഷം നിങ്ങളുടെ ജോലി ജില്ലാ എന്നിവ തിരഞ്ഞെടുക്കുക. നിങ്ങളുടെ അറിവിൽ ജോലി അന്വേഷിക്കുന്ന കൂട്ടുകാർക്കും അയച്ചു കൊടുക്കുക. ഷെയർ ചെയ്യൂ 

1.ലാബ് ടെക്നീഷ്യൻ നിയമനം

ആലുവ താലൂക്കിലെ സർക്കാർ സ്ഥാപനത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ  ലാബ് ടെക്നീഷ്യൻ ഒഴിവിലേക്ക് നിയമനം നടത്തുന്നു. മെഡിക്കൽ ലാബ് ടെക്നീഷ്യൻ ഡിപ്ലോമ / തുല്യമായ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ള 18നും 41നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ആലുവ താലൂക്ക് പരിധിയിലുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ രണ്ടിന് ആലുവ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം. ഫോൺ : 0484 2422458

2. സ്റ്റാഫ് നഴ്സ് നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

പ്ലസ് ടു സയൻസ്, ജി.എൻ.എം / ബി.എസ്.സി നഴ്സിംഗ്,കെ.എൻ.സി രജിസ്ട്രേഷൻ തുടങ്ങിയ യോഗ്യതയുള്ള 18നും 36നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നവംബർ രണ്ടിന്  മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സി.സി. എം ഹാളിൽ രാവിലെ 11ന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കേണ്ടതാണ്. രാവിലെ 10 മുതൽ 10.30 വരെയാണ് രജിസ്ട്രേഷൻ. ഫോൺ : 0484 2754000

3. ജൂനിയർ റസിഡന്റ് നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാരുണ്യ ആരോഗ്യ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ആറുമാസ  കാലയളവിലാണ് നിയമനം. എം.ബി.ബി.എസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

 താല്പര്യമുള്ളവർ വയസ്സ്,യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നവംബർ ഒന്നിന് രാവിലെ 10.30ന് മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. രാവിലെ 10 മുതൽ 10. 30 വരെയാണ് രജിസ്ട്രേഷൻ. സർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന ലഭിക്കും. ഫോൺ :0484 2754000

4.ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു

മാളിക്കടവ് ജനറൽ ഐടിഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് ഒബിസി വിഭാഗത്തിൽപ്പെട്ടവരെ നിയമിക്കുന്നു. യോഗ്യത: എംബിഎ, ബിബിഎ, സോഷ്യോളജി, സോഷ്യൽ വെൽഫെയർ, ഇക്കണോമിക്‌സ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 27ന് രാവിലെ 11 മണിക്ക് ഗവ. ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തിന് സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
ഫോൺ:  0495-2377016

5.വേങ്ങര ഗ്രാമപഞ്ചായത്തിൽ നിയമനം

വേങ്ങര ഗ്രാമപഞ്ചായത്ത് വസ്തുനികുതി പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാ എൻട്രിക്കുമായി നിയമനം നടത്തുന്നു. സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്മാൻ സിവിൽ, ഐ.ടി.ഐ സർവേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ള 18നും 40നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 30ന് ഉച്ചക്ക് 2.30ന് അസ്സൽ രേഖകളും പകർപ്പുകളുമായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാവണം.

6.കാഷ്വൽ ലേബറർ: അഭിമുഖം

ആലപ്പുഴ:  ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ പട്ടികജാതി മുൻഗണന വിഭാഗത്തിൽപ്പെട്ട പുരുഷ ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്തിട്ടുള്ള കാഷ്വൽ ലേബറർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഞ്ചാം ക്ലാസ് വിജയിച്ചതും ബിരുദ യോഗ്യത ഇല്ലാത്തതും ലാസ്റ്റ് ഗ്രേഡ് ജോലികൾക്ക്  രേഖാമൂലം സമ്മതം നൽകിയിട്ടുള്ള തഴക്കര, തെക്കേക്കര, ചുനക്കര, നൂറനാട് പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള പട്ടികജാതി മുൻഗണന വിഭാഗത്തിൽപ്പെട്ട പുരുഷന്മാർ ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നവംബർ എട്ടിനകം മാവേലിക്കര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ എത്തണം.
പ്രായം: 18-41. ഫോൺ: 0479- 2344301.

7.ഡോക്ടർമാരുടെ താത്ക്കാലിക ഒഴിവ്; അപേക്ഷ ക്ഷണിച്ചു

തൃശ്ശൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ (അലോപ്പതി) കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്‍റ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ എന്നീ തസ്തികകളില്‍ അഡ്ഹോക് താത്ക്കാലിക വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. താല്പര്യമുള്ളവര്‍ ഒക്ടോബർ 28 ന് വൈകീട്ട് 5 നകം ടി എം സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, എം ബി ബി എസ് ഡിഗ്രി സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖകൾ, ആധാർ/ ഇലക്ഷൻ ഐഡി എന്നീ രേഖകളുടെ പകര്‍പ്പ് സഹിതം തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ആരോഗ്യം) - അപേക്ഷ സമര്‍പ്പിക്കണം. ഒക്ടോബർ 30 ന് രാവിലെ 10.30 ന് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഇന്‍റര്‍വ്യു നടക്കും.

8.കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ഒഴിവ്

കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ രചനാശരീര, സംഹിത സംസ്കൃത സിദ്ധാന്ത, കൗമാര ദൃത്യ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. രചനാശരീര വകുപ്പിൽ നവംബർ 9നും കൗമാര ദൃത്യ വകുപ്പിൽ 10നും സംഹിത സംസ്കൃത സിദ്ധാന്ത വകുപ്പിൽ 6നും രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരംങ്ങൾ കോളേജിൽ നിന്ന് ലഭിക്കും.
ഫോൺ: 0497 – 2800167

9.പെയിന്റർ തസ്തികയിൽ ഒഴിവ്

ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ പെയിന്റർ തസ്തികയിൽ ലത്തീൻ കത്തോലിക്കർ / ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള  ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. 

യോഗ്യത - എസ് എസ് എൽ സി.
പെയിന്റർ ട്രേഡിലുള്ള ഐ ടി ഐ സർട്ടിഫിക്കറ്റ് .

പ്രായം - 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം).ശമ്പളം - 15000 പ്രതിമാസം .സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു സമുദായക്കാരേയും, ഓപ്പൺ വിഭാഗത്തിലുള്ളവരെയും പരിഗണിക്കുന്നതാണ്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ നാലിനകം  യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയ്ക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാവുക.

10.റസിഡന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം

കളമശേരിയിലെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍  ആറുമാസത്തേക്ക്  താല്‍ക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള എം ബി ബി എസ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നവംബര്‍ ഒന്നിന് രാവിലെ 10.30 ന് മെഡിക്കല്‍ സൂപ്രണ്ടിന്റെ കാര്യത്തില്‍  നടത്തുന്ന വാക്ക് ഇന്‍  ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

 അന്നേദിവസം രാവിലെ 10 മുതല്‍ 10.30 വരെയാണ് രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. ഫോണ്‍ :0484 2754000

11.സ്റ്റാഫ് നേഴ്‌സ് താത്ക്കാലിക നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്ക്കാലിക നിയമനം നടത്തുന്നു.

താല്‍പ്പര്യമുള്ളവര്‍ക്ക് യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം നവംബര്‍ രണ്ടിന് കളമശേരിയിലെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളില്‍ രാവിലെ 11ന് നടക്കുന്ന എഴുത്ത്  പരീക്ഷയിലും ഇന്റര്‍വ്യൂവിലും പങ്കെടുക്കാം.  

രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 10 മുതല്‍ 10.30 വരെ മാത്രമായിരിക്കും. യോഗ്യത: പ്ലസ് ടു സയന്‍സ്, ജി.എന്‍.എം / ബി.എസ്.സി നഴ്‌സിംഗ്, കെ.എന്‍.സി രജിസ്‌ട്രേഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2754000.