എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നിയമനം - JobWalk.in

Post Top Ad

Sunday, October 29, 2023

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നിയമനം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നിയമനം


മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ബ്രാഞ്ച് മാനേജർ, സ്പെയർ പാർട്സ് മാനേജർ, ടെക്നീഷ്യൻ, നെറ്റ്വർക്ക്/ഹാർഡ്വെയർ ടെക്നീഷ്യൻ, അക്കൗണ്ട്സ് അസിസ്റ്റന്റ്, എ.സി മെക്കാനിക്ക്, സെക്യൂരിറ്റി ഗാർഡ് തുടങ്ങിയ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.


2023 ഒക്ടോബർ 30ന് രാവിലെ പത്തിന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി, എം.ബി.എ, ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഉയർന്ന പ്രായപരിധി 40 വയസ്സ്. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്ട്രേഷൻ നിലവിലുള്ളവർക്ക് സൗജന്യമായും അല്ലാത്തവർക്ക് ഒറ്റത്തവണ ഫീസായ 250 രൂപ അടച്ചും അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0483 273 4737.