ജലഗതാഗത വകുപ്പിന്റെ കീഴിൽ പരീക്ഷ ഇല്ലാതെ ജോലി നേടാം,മറ്റു നിരവധി ജോലി ഒഴിവുകളും - JobWalk.in

Post Top Ad

Monday, October 16, 2023

ജലഗതാഗത വകുപ്പിന്റെ കീഴിൽ പരീക്ഷ ഇല്ലാതെ ജോലി നേടാം,മറ്റു നിരവധി ജോലി ഒഴിവുകളും

സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കീഴിൽ പരീക്ഷ ഇല്ലാതെ ജോലി നേടാം.മറ്റു ജോലി ഒഴിവുകളും.


സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കീഴിൽ കണ്ണൂർ ജില്ലയിൽ ബോട്ട് മാസ്റ്റർ തസ്തികയിൽ ഓപ്പൺ പി വൈ, ഇ ടി ബി പി വൈ എന്നീ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത രണ്ട് താൽകാലിക ഒഴിവുകളുണ്ട്.

യോഗ്യത: എസ് എസ് എൽ സിയും ബോട്ട് മാസ്റ്റേർസ് ലൈസൻസും) അല്ലെങ്കിൽ രണ്ടാം ക്ലാസ് മാസ്റ്റേർസ് ലൈസൻസ്,

പ്രായം 2023 ജനുവരി ഒന്നിന് 18നും 41നും ഇടയിൽ. (അംഗീകൃത വയസ്സിളവ് ബാധകം)

നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 21നകം പേര് രജിസ്റ്റർ ചെയ്യണം.

🆕 കേരള വാട്ടർ അതോറിറ്റിയിൽ ജോലി ഒഴിവുകൾ

തൃശ്ശൂർ : കേരള വാട്ടർ അതോറിറ്റി ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി പ്രോജക്ട് മാനേജർ, പ്രോജക്ട് | എഞ്ചിനീയർ തസ്തികകളിൽ താൽകാലിക നിയമനം നടത്തുന്നു.

പ്രോജക്ട് മാനേജർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് ബിടെക് (സിവിൽ എഞ്ചിനീയറിങ്), കുടിവെളള | പദ്ധതികളുമായി ബന്ധപ്പെട്ട മേഖലയിൽ 15 വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ ഡിപ്ലോമ (സിവിൽ എഞ്ചിനീയറിങ് മേഖലയിൽ 25 വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം.

പ്രോജക്ട് എഞ്ചിനീയർ
തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് ബിടെക് (സിവിൽ എഞ്ചിനീയറിങ്) കുടിവെള പദ്ധതികളുമായി ബന്ധപ്പെട്ട മേഖലയിൽ ഏഴുവർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.

ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം ഒക്ടോബർ 26 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ കേരള ജല അതോറിറ്റിയുടെ തൃശ്ശൂർ, പി എച്ച് സർക്കിൾ, സുപ്രണ്ടിംങ്ങ് എഞ്ചിനീയറുടെ ഓഫീസിൽ നടക്കുന്ന കുടിക്കാഴ്ചയ്ക്ക് ഹാജരാകണം.
Contact : 04872391410

🆕 ഓച്ചിറ ഐ സി ഡി എസ് പരിധിയിലുള്ള കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ ഒഴിവുള്ള അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം.
കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാരായിരിക്കണം.

അപേക്ഷാഫോമിന്റെ മാതൃക കൊല്ലം ഓച്ചിറ ഐ സി ഡി എസ് ഓഫീസ് കുലശേഖരപുരം ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.
മുമ്പ് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല അവസാന തീയതി ഒക്ടോബർ 21.

🆕 ഫെസിലിറ്റേറ്റർ നിയമനം

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വനിതാ വികസന പ്രവർത്തനങ്ങളും ജാഗ്രതാസമിതി ജെൻഡർ റിസോഴ്സ് സെന്റർ തുടങ്ങിയ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിമൻസ് സ്റ്റഡീസ് , ജെൻഡർ സ്റ്റഡീസ് , സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തരബിരുദമുള്ള വനിതയെ കമ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്ററായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

പ്രായം, യോഗ്യത പ്രവർത്തി പരിചയം , സ്ഥിരതാമസവിലാസം എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 10. കൂടുതൽ വിവരം പ്രവർത്തി ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് ഓഫീസ്, കോന്നി ഐസിഡിഎസ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും അറിയാവുന്നതാണ്.