ഇന്റലിജൻസ് ബ്യൂറോയിൽ 677 ജോലി ഒഴിവുകൾ. - JobWalk.in

Post Top Ad

Friday, October 20, 2023

ഇന്റലിജൻസ് ബ്യൂറോയിൽ 677 ജോലി ഒഴിവുകൾ.

ഇന്റലിജൻസ് ബ്യൂറോയിൽ 677 ജോലി ഒഴിവുകൾ.


Intelligence Bureau IB Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍  ഇന്റലിജൻസ് ബ്യൂറോയില്‍ ജോലി നേടാന്‍ സുവര്‍ണ്ണാവസരം.
Intelligence Bureau (IB)  ഇപ്പോള്‍ Security Assistant/ Motor Transport (SA/MT), Multi Tasking Staff (General) (MTS/Gen)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.


മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് Security Assistant/ Motor Transport (SA/MT), Multi Tasking Staff (General) (MTS/Gen) പോസ്റ്റുകളിലായി മൊത്തം 677 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 14  മുതല്‍ 2023 നവംബര്‍ 13  വരെ അപേക്ഷിക്കാം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയുടെ സബ്സിഡിയറികളിൽ സെക്യൂരിറ്റി അസിസ്റ്റന്റ് മോട്ടർ ട്രാൻസ്പോർട്ട്, മൾട്ടി ടാസ്കിങ് സ്റ്റാഫ്/ ജനറൽ തസ്തികകളിലായി 677 ഒഴിവ്.
നേരിട്ടുള്ള നിയമനം.

ജനറൽ സെൻട്രൽ സർവീസ്, (ഗ്രൂപ്പ് സി) നോൺ ഗസറ്റഡ്, നോൺ
മിനിസ്റ്റീരിയൽ തസ്തികയാണ്. തിരുവനന്തപുരം ഉൾപ്പെട്ട സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോയിൽ (എസ്ഐബി) 22 ഒഴിവുണ്ട്.

ഓൺലൈൻ അപേക്ഷ നവംബർ 13 വരെ. www.mha.gov.in, www.ncs.gov.in

യോഗ്യത: പത്താം ക്ലാസ് ജയം/തത്തു ല്യം, അപേക്ഷിക്കുന്ന സംസ്ഥാനത്തെ 'Domicile' സർട്ടിഫിക്കറ്റ്.

സെക്യൂരിറ്റി അസിസ്റ്റന്റ്/മോട്ടർ ട്രാൻ സ്പോർട്ട് തസ്തികയിൽ ഇനിപ്പറയുന്ന യോഗ്യതകൾ കൂടി വേണം:

1) എൽഎംവി ഡ്രൈവിങ് ലൈസൻസ്, 2) മോട്ടർ മെക്കാനിസത്തിൽ അറിവ്. 3) ഒരു വർഷ ഡ്രൈവിങ് പരിചയം.

പ്രായവും ശമ്പളവും

സെക്യൂരിറ്റി അസിസ്റ്റന്റ്/ മോട്ടർ ട്രാൻസ്പോർട്ട്: 27 കവിയരുത
21,700-69,100 രൂപ.

മൾട്ടി ടാസ്കിങ് സ്റ്റാഫ്/ജനറൽ: 18- 25; 18,000-56,900 രൂപ.
അർഹർക്ക് പ്രായത്തിൽ ഇളവുണ്ട്.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ അടി സ്ഥാനമാക്കി. സെക്യൂരിറ്റി അസിസ്റ്റന്റ് മോട്ടർ ട്രാൻസ്പോർട്ട് തസ്തികയിൽ മോട്ടർ മെക്കാനിസം ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ് കം ഇന്റർവ്യൂ ഉണ്ടാകും.