ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ, സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്കുള്ള നിയമനത്തിനായി ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചു.
ഈശ്വര വിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം. 2023 ജൂൺ 5 മുതൽ ഡിസംബർ 4 വരെയാണ് നിയമന കാലാവധി.പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക.
✅️ സോപാനം കാവൽ
ഒഴിവ്-15 (എസ്.സി./ എസ്.ടി.ക്ക് 10 ശതമാനം സംവരണം ലഭിക്കും). നിലവിലുള്ള സോപാനം കാവൽക്കാരുടെ അപേക്ഷ പരിഗണിക്കില്ല. മികച്ച ശാരീരികക്ഷമതയുള്ള പുരുഷൻമാർക്കാണ് അവസരം.
ശമ്പളം: 15,000 രൂപ. യോഗ്യത: ഏഴാം ക്ലാസ് ജയം. അംഗവൈകല്യങ്ങൾ ഉണ്ടാകരുത്. പ്രായം: 2020 ജനുവരി ഒന്നിന് 30-50 വയസ്സ്.
✅️വനിതാ സെക്യൂരിറ്റി ഗാർഡ്
ഒഴിവ്-12. ശമ്പളം: 15,000 രൂപ.
യോഗ്യത: ഏഴാംക്ലാസ് ജയം. മികച്ച ശാരീരികക്ഷമതയുണ്ടായിരിക്കണം. അംഗവൈകല്യങ്ങൾ ഉണ്ടാകരുത്.
പ്രായം: 55-60 വയസ്സ്. അപേക്ഷ: വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ദേവസ്വം ഓഫീസിൽ നേരിട്ടോ അഡ്മിനി സ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680101 എന്ന വിലാസത്തിൽ തപാലിലോ അപേക്ഷ സമർപ്പിക്കണം.
അപേക്ഷാ ഫോം ദേവസ്വം ഓഫീസിൽനിന്ന് 100 രൂപ ഏപ്രിൽ 28 വൈകീട്ട് 3 മണി വരെ ലഭിക്കും. ജാതി തെളിയിക്കു ന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പട്ടികജാതി/പട്ടികവർഗ വിഭാഗ ത്തിൽപ്പെട്ടവർക്ക് അപേക്ഷാഫോം സൗജന്യമായി ലഭിക്കും. അസിസ്റ്റന് സർജനിൽ കുറയാത്ത ഗവ. ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും അപേക്ഷയ്ക്കൊപ്പം ഹാജരാക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 29 (5 pm).: 0487- 2556335. വെബ്സൈറ്റ്: www.guruvayurdevaswom.nic.in
🔰ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അസിസ്റ്റന്റ് പ്രൊ ഫസർ തസ്തികയിലെ 26-ലധികം ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി. ചട്ടപ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
വകുപ്പുകളും ഒഴിവുകളുടെ എണ്ണവും. ആന്ത്രോപ്പോളജി 2 അറബിക് പ്രതീക്ഷിത ഒഴിവ്, കംപ്യൂട്ടർ സയൻസ്- പ്രതീക്ഷിത ഒഴിവ്, ഇക്കണോമിക്സ്- പ്രതീക്ഷിത ഒഴിവ്, ഹിന്ദി- പ്രതീക്ഷിത ഒഴിവ്, ലൈബ്രറി സയൻസ്- 5, മാത്തമാറ്റിക്സ്- 5, മാനേജ്മെന്റ് 2 ഫിലോസഫി പ്രതീക്ഷിത ഒഴിവ്, പൊളിറ്റിക്കൽ സയൻസ്- 5, സൈക്കോളജി- 3, പബ്ലിക് അഡ്മിനിസ്ട്രേഷൻ- 3, സംസ്കൃതം - പ്രതീക്ഷിത ഒഴിവ്, കൊമേഴ്സ്- പ്രതീക്ഷിത ഒഴിവ്, ഇംഗ്ലീഷ് പ്ര തീക്ഷിത ഒഴിവ്, ഹിസ്റ്ററി- പ്രതീക്ഷിത ഒഴിവ്.
അപേക്ഷ: www.sgou.ac.in എന്ന വെബ്സൈറ്റിലൂടെഓൺലൈനായി ഏപ്രിൽ 29-നുമുൻപ് അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രജിസ്ട്രാർ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല, കുരീ പുഴ, കൊല്ലം - 691601' എന്ന വിലാസത്തിലേക്ക് മേയ് 6-ന് മുൻപായി അയയ്ക്കുകയും വേണം. വെബ്സൈറ്റ്: www.sgou.ac.in