ജില്ലാ ശുചിത്വമിഷനിലേക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ ഒഴിവുകൾ - JobWalk.in

Post Top Ad

Monday, April 17, 2023

ജില്ലാ ശുചിത്വമിഷനിലേക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ ഒഴിവുകൾ

 


ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം, ബി.ടെക് (സിവില്‍, എന്‍വിയോണ്‍മെന്റ്) എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 19 ന് മുന്‍പായി ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും dsmernakulam@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04842428701 എന്ന നമ്പറില്‍ ബന്ധപ്പെടുക. എറണാകുളം ജില്ലയില്‍ ഉള്ളവര്‍ക്കായിരിക്കും മുന്‍ഗണന.


വാക് ഇന്‍ ഇന്റര്‍വ്യൂ

തൃപ്പൂണിത്തുറ ആസ്ഥാന ആശുപത്രിയിലേക്ക് റേഡിയോളജിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡാറ്റാ എന്‍ട്രി ഓപ്പറേപ്പറേറ്റര്‍ യോഗ്യത പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിഞ്ജാനം, മലയാളം ടൈപ്പ് റൈറ്റിംഗ് അഭികാമ്യം, തൃപ്പൂണിത്തുറ നഗരസഭ പരിധിയിലുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 20-35, പ്രതിമാസ വേതനം 10,000 രൂപ. നിശ്ചിത യോഗ്യതയുളളവര്‍ ഏപ്രില്‍ 17ന് രാവിലെ 11ന് തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യതകള്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വാക് ഇന്‍ ഇന്റര്‍വ്യൂവിന് സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണം

അപേക്ഷ ക്ഷണിച്ചു

പഴയന്നൂർ ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിൽ വരുന്ന പാഞ്ഞാൾ, കൊണ്ടാഴി ഗ്രാമപഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ ഹെൽപ്പർമാരുടെ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചേലക്കര മിനി സിവിൽ സ്റ്റേഷനിലെ ഐസിഡിഎസ് പ്രൊജക്ട് കാര്യാലയത്തിൽ ഏപ്രിൽ 12 മുതൽ 29 വരെ അപേക്ഷ സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യത വർക്കർ നിയമനത്തിന് 10-ാം തരം പാസാകണം. ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ മലയാളം എഴുതാനും വായിക്കാനും കഴിയുന്നവരാകണം. ഫോൺ: 04884 250527

സീനിയര്‍ റസിഡന്റ് താത്കാലിക നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ അനസ്‌തേഷ്യോളജി വിഭാഗത്തില്‍ ഒരു സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എംബിബിഎസ്, എം.ഡി/ടിസി രജിസ്‌ട്രേഷന്‍. വേതനം 70,000, ആറുമാസ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 18ന് എറണാകുളം മെഡിക്കല്‍ സൂപ്രണ്ടിന്‍ന്റെ കാര്യാലയത്തില്‍ രാവിലെ 10.30ന് വാക്-ഇന്‍-ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. അന്നേ ദിവസം ഒമ്പതു മുതല്‍ 10 വരെ ആയിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04842754000