ജില്ലയില്‍ പുരുഷ/വനിതാ ഹോംഗാര്‍ഡുകളുടെ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായവരും നല്ല ശാരീരിക ക്ഷമതയുള്ളവര്‍ക്കും അപേക്ഷിക്കാം.
എസ്.എസ്.എല്‍.സി. പാസായവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും.
ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, എന്‍.എസ്.ജി, എസ്.എസ്.ബി, ആസാം റൈഫിള്‍സ് തുടങ്ങിയ സൈനിക- അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച സേനാംഗങ്ങളെയാണ് നിയമിക്കുന്നത്.
35-58 ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിദിനം 780 രൂപ വേതനം ലഭിക്കും.
അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ല ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ ലഭിക്കും. പുരിപ്പിച്ച അപേക്ഷ ജില്ല ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. അവസാന തീയതി മെയ് 31. ഫോണ്‍: 0477-2230303, 0477-2251211.