കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Friday, October 28, 2022

കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ


റിസര്‍ച്ച് ഓഫീസര്‍ നിയമനം

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഗവ.അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള എം.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി/മൈക്രോബയോളജി/ബയോടെക്‌നോളജി/ബയോകെമിസ്ട്രി/ എം.എസ്.സി, എം.എല്‍.ടി മൈക്രോബയോളജി എന്നിവയാണ് യോഗ്യത. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 10ന് സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0483 2762037.


* പാലക്കാട്‌ ജില്ലയില്‍ 15-ാം ധനകാര്യ കമ്മിഷന്‍ ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോടാഗിങ്, ഇ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കല്‍ പ്രവൃത്തികള്‍ക്കായി തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. 2022 ജനുവരി ഒന്നിന് 18 നും 30 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷം ഇളവ് ബാധകം. ഡി.സി.പി/ഡി.സി.എ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് /ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഡി.സി.എ (ഒരു വര്‍ഷം)/പി.ജി.ഡി.സി.എ. ആണ് യോഗ്യത. താത്പര്യമുള്ളവര്‍ രേഖകള്‍ സഹിതം നവംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിനകം bdotrithalanew2@gmail.com ലോ സെക്രട്ടറി, തൃത്താല ബ്ലോക്ക് പഞ്ചായത്ത്, കൂറ്റനാട്(പി.ഒ), പാലക്കാട് ജില്ല- 679533 എന്ന വിലാസത്തിലോ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0466-2370307, 9495384678