അറ്റൻഡർ ആവാം വ്യാപാരി വ്യവസായി സഹകരണ സംഘത്തിൽ - JobWalk.in

Post Top Ad

Tuesday, June 28, 2022

അറ്റൻഡർ ആവാം വ്യാപാരി വ്യവസായി സഹകരണ സംഘത്തിൽ


വ്യാപാരി വ്യവസായി സഹകരണ സംഘം
യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.

അറ്റൻഡർ (5720-12495 രൂപ)

അപേക്ഷകർ 7-ാം ക്ലാസ് പാസായവരും 01.01.2022 തീയതിയിൽ 18 വയസ് പൂർത്തിയായവരും 40 വയസ് കവിയാത്തവരും ആയിരിക്കണം.
അർഹയരാവർക്ക് നിയമ പ്രകാരമുള്ള വയസിളവ് ലഭിക്കുന്നതാണ്. നിയമനം എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും.

ഉദ്യോഗാർഥി സ്വയം തയാറാക്കിയ അപേക്ഷ, രണ്ട് പാസ്പോർട്ട് സൈസിലുള്ള കളർ ഫോട്ടോയും ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, ജാതി, മതം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെയും വയസിളവിന് അർഹതയുള്ളവർ ആയതിന് ആവശ്യമായ സർട്ടിഫിക്കറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 
27.07.2022 ന് 4 മണിക്ക് മുൻപായി സംഘം ഓഫീസിൽ ലഭിക്കത്തക്കവിധം സമർപ്പിക്കേണ്ടതാണ്.

സംഘത്തിന്റെ പേരിൽ കേരള സഹകരണ ബാങ്കിന്റെ തൊടുപുഴ മെയിൽ ശാഖയിൽ മാറാവുന്ന തരത്തിൽ 100 രൂപയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.

അഡ്രസ് വ്യാപാരി വ്യവസായി സഹകരണ സംഘം ക്ലിപ്തം നമ്പർ ഐ-616 മാരിയിൽ ടവർ, തൊടുപുഴ പി.ഒ.-685584 ഇടുക്കി ജില്ല,
ഫോൺ: 04862-229469