337 തസ്തികകളിൽ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു
സ്റ്റാഫ് സെലക്ഷൻ കമ്മിഷന്‍ (എസ്.എസ്.സി) 337 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി 2065 ഒഴിവുകളുണ്ട്. പരീക്ഷാ വിജ്ഞാപനവും മറ്റു വിശദ വിവരങ്ങളും http://ssc.nic.in, http://ssckkr.kar.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ജൂൺ 13 വരെ അപേക്ഷിക്കാം.
കുടുംബശ്രീയില്‍ കൗണ്‍സിലറുടെ ഒഴിവ്
കാസര്‍കോട് കുടുംബശ്രീ ജില്ലാമിഷന്റെസ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌കില്‍ ഒഴിവുളള കൗണ്‍സിലര്‍ തസ്തികയിലേക്ക് താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എം എസ് ഡബ്യു (മെഡിക്കല്‍ ആന്റ് സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്ക് ) രണ്ട് വര്‍ഷത്തെ കൗണ്‍സിലിംഗ് പരിചയമുള്ളവരായിരിക്കണം. രാത്രി സേവനം അനുഷ്ഠിക്കേണ്ടി വരും. അപേക്ഷകള്‍ മെയ് 25ന് വൈകിട്ട് 5നകം സിവില്‍സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാമിഷനില്‍ ലഭിക്കണം. ഫോണ്‍ 0467 2201205, 1800 425 0716.
നഴ്‌സുമാരുടെ ഒഴിവ്
ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ നഴ്‌സ് തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. അഭിമുഖം മെയ് 26ന് വ്യാഴാഴ്ച രാവിലെ 11 മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. കേരള പി.എസ്.സി. അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള ജി.എന്‍.എം. ആണ് നഴ്‌സ് തസ്തികയുടെ അടിസ്ഥാന യോഗ്യത. ഹോമിയോപ്പതി മേഖലയിലുള്ള പ്രവൃത്തിപരിചയം അധിക യോഗ്യതയായിരിക്കും. പ്രായപരിധി 18-55. താത്പര്യമുളളവര്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം തിങ്കളാഴ്ച്ച രാവിലെ 11ന് കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍ 0467-2206886.
അദ്ധ്യാപകരുടെ ഒഴിവ്
മഞ്ചേശ്വരം ജി.പി.എം. ഗവണ്‍മെന്റ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ അദ്ധ്യാപകരുടെ താത്ക്കാലിക ഒഴിവുകളുണ്ട്. ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്മെന്റ് (അഭിമുഖം മെയ് 25ന് രാവിലെ 10.30ന്), സ്റ്റാറ്റിസ്റ്റിക്സ് (അഭിമുഖം മെയ് 23ന് രാവിലെ 10.30ന്), മാത്തമാറ്റിക്സ് (അഭിമുഖം മെയ് 23ന് രാവിലെ 10.30 ന്) എന്നീ വിഷയങ്ങളില്‍ ആണ് ഒഴിവുകള്‍ ഉളളത്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജി.പി.എം. ഗവണ്‍മെന്റ് കോളേജില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 04998272670.