ഗാർഡുമാരെ ദിവസവേത
നാടിസ്ഥാനത്തിൽ നിയമിക്കുന്നു.
2022 വർഷത്തിലെ ട്രോളിങ് നിരോധന കാലയളവിൽ ജൂൺ ഒൻപത് മുതൽ 2022 ജൂലൈ 31 വരെ കോഴിക്കോട് ജില്ലയിൽ ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കടൽരക്ഷാ ഗാർഡുമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
അപേക്ഷകർ രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം പൂർത്തിയാക്കിയവരും 20 വയസ്സിന് മുകളിൽ പ്രായമുളളവരും ആയിരിക്കണം. കടൽരക്ഷാ പ്രവർത്തനത്തിൽ പരിചയമുള്ളവർക്ക് മുൻഗണന.
താത്പര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം വെള്ളപേപ്പറിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ മെയ് 25ന് വൈകീട്ട് നാല് മണിക്കകം ഫിഷർമെൻ ട്രെയിനിങ് സെന്റർ, വെസ്റ്റ്ഹില്ലിലെ ബേപ്പൂർ ഫിഷറീസ് അസി. ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ, ഇ മെയിൽ മുഖേനയോ സമർപ്പിക്കണമെന്ന് ഫിഷറീസ് അസി. ഡയറക്ടർ അറിയിച്ചു.
ഇമെയിൽ : vadfbeypore@gmail.com
ഫോൺ നമ്പർ: 04952414074
🔰 തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ ഇ.ടി.ബി, എസ്.സി വിഭാഗങ്ങളിൽ റിഗ്ഗർ ഓൺ കോൺട്രാക്ട് തസ്തികയിൽ രണ്ട് താത്ക്കാലിക ഒഴിവുകളുണ്ട്.
മൂന്നു വർഷ പ്രവൃത്തി പരിചയവും എസ്.എസ്.എൽ.സിയുമാണ് യോഗ്യത. 01.01.2022ന് 18-41 നും മധ്യേയായിരിക്കണം പ്രായം. ശമ്പളം പ്രതിമാസം 15,000 രൂപ.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 25 നകം പേര് രജിസ്റ്റർ ചെയ്യണം.
🔰 തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക
നിയമനം നടത്തുന്നതിന് അപേക്ഷക്ഷണിച്ചു.
സർവകലാശാലാ ബിരുദവും ഏതെങ്കിലും സർക്കാർ പബ്ലിസിറ്റി സ്ഥാപനത്തിലോ സ്വകാര്യ സ്ഥാപനത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിലോ പത്ര, ദൃശ്യ മാധ്യമങ്ങളുടേയോ വാർത്താ ഏജൻസിയുടേയോ എഡിറ്റോറിയൽ വിഭാഗത്തിലോ ഉള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
🔹പ്രായപരിധി 20നും 40നും മധ്യേ.
🔹89 ദിവസത്തേക്കായിരിക്കും നിയമനം.
താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും മെയിലിലേക്ക് മെയ് 17നകം അയക്കണം.
ഇമെയിൽ: diothrissur@gmail.com
🔰ഡ്രൈവറെ നിയമിക്കുന്നു.
കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നതിന് മെയ് 18 രാവിലെ 10ന് അഭിമുഖം നടത്തും.
താത്പര്യമുള്ളവർ ബയോഡേറ്റ, പി.എസ്.സി അംഗീകൃത യോഗ്യതാ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പും സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.