ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. 1വർഷത്തേക്കാണു നിയമനം. - JobWalk.in

Post Top Ad

Tuesday, April 12, 2022

ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. 1വർഷത്തേക്കാണു നിയമനം.

അവസരങ്ങൾ ചുവടെ

🔹അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ(1).
🔹സെക്യൂരിറ്റി സൂപ്പർവൈസർ (1),
🔹സെക്യൂരിറ്റി ഗാർഡ് (190 ഒഴിവ്),

യോഗ്യത ചുവടെ ചേർക്കുന്നു
സൈനിക, അർധ സൈനിക വിഭാഗങ്ങളിൽനിന്നു വിരമിച്ചവർ. സെക്യൂരിറ്റി സൂപ്പർവൈസർ, അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ ഒഴിവിൽ അപേക്ഷിക്കുന്നവർ ഹവിൽദാർ റാങ്കോ അതിനു മുകളിൽ റാങ്കിലോ വിരമിച്ചവർ ആയിരിക്കണം. മികച്ച ശാരീരികക്ഷമതയും കാഴ്ചശക്തിയും വേണം.
സെക്യൂരിറ്റി സ്റ്റാഫ് ഒഴിവുകളിലേക്ക് ഹിന്ദുക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 1 വർഷത്തേക്കാണു നിയമനം 

ശമ്പളംവിവരങ്ങൾ ചുവടെ

🔹സെക്യൂരിറ്റി സൂപ്പർവൈസർ–22,000, 🔹അസിസ്റ്റന്റ് സെക്യൂരിറ്റി
     സൂപ്പർവൈസർ–21,000,
🔹സെക്യൂരിറ്റി ഗാർഡ്–20,350.

അപേക്ഷാഫോം 50 രൂപയടച്ച് ഏപ്രിൽ 8 വരെ ദേവസ്വം ഓഫിസിൽനിന്നും വാങ്ങാം. അപേക്ഷ ഓഫിസിൽ നേരിട്ടോ ഇനിപ്പറയുന്ന വിലാസത്തിൽ തപാലിലോ ഏപ്രിൽ 13 വരെ സമർപ്പിക്കാം.

വിലാസം:
അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ–680 101. 0487-2556335, www.guruvayurdevaswom.nic.in