കെ എസ് ആർ ടി സിയിൽ വീണ്ടും അവസരങ്ങൾ _KSRTC Job Vacancy Apply Now
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) ഇപ്പോൾ ഡെപ്യൂട്ടി ജനറൽ മാനേജർ (IT) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
50 വയസ്സ് വരെയാണ് പ്രായപരിധി.
പ്രായം 2024 ഡിസംബർ 1 അനുസരിച്ച് കണക്കാക്കും. അംഗീകൃത സർവകലാശാലയിൽ നിന്നോ പ്രശസ്‌തമായ സ്ഥാപനത്തിൽ നിന്നോ കമ്പ്യൂട്ടർ സയൻസ്/ഐടിയിൽ ഒന്നാം ക്ലാസ് ബി.ടെക്.
അല്ലെങ്കിൽ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നോ പ്രശസ്തതമായ സ്ഥാപനത്തിൽ MCA/MS (NGIT).എഞ്ചിനീയറിംഗിൻ്റെ മറ്റ് ബ്രാഞ്ചുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് സർക്കാർ / വലിയ സ്ഥാപനങ്ങളിൽ ഐടി പ്രോജക്‌ടുകൾ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെങ്കിൽ/ നടപ്പിലാക്കുന്നതിൽ പരിചയമുണ്ടെങ്കിൽ അവരെയും പരിഗണിക്കും.
പ്രതിമാസം ഒരു ലക്ഷം രൂപയാണ് ശമ്പളമായി ലഭിക്കുക.
യോഗ്യതയുള്ളവർക്ക് ഡിസംബർ 15 വരെ ഓൺലൈനിലൂടെ സൗജന്യമായി അപേക്ഷ സമർപ്പിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത‌് മുഴുവനായി വായിച്ച് യോഗ്യതകൾ ഒന്നുകൂടി ഉറപ്പുവരുത്തുക.