സർക്കാർ ജനറൽ ആശുപത്രിയിൽ താത്ക്കാലിക നിയമനം
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എച്ച്.എം.സി മുഖേന സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്ൻ, നഴ്‌സിങ് അസിസ്റ്റൻ്റ് തസ്‌തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. കൽപ്പറ്റ നഗരപരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.
പ്രായ പരിധി 40 വയസ്. ബന്ധപ്പെട്ട തസ്‌തികകളിൽ യോഗ്യരായവർ ഡിസംബർ ആറിന് വൈകിട്ട് അഞ്ചിനകം കൽപ്പറ്റ ജനറൽ ആശുപത്രിയിൽ അപേക്ഷ നൽകണം.
ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ഡിസംബർ 10 ന് രാവിലെ 10 ന് സൂപ്രണ്ടിന്റെ ഓഫീസിൽ കൂടിക്കാഴ്‌ചക്ക് എത്തണം.
ഫോൺ 04936 206768.
Lab Assistant Vacancy Apply Now
പാലക്കാട് : മലമ്പുഴ ഫിഷറീസ് ജില്ലാ ഓഫീസിൽ പ്രവർത്തിക്കുന്ന അക്വാട്ടിക്ക് അനിമൽ ഹെൽത്ത് ലാബിലേക്ക് ലാബ് അസിസ്റ്റൻറ്നെ നിയമിക്കുന്നു.730 രൂപ ദിവസ വേതനാ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം
യോഗ്യത: മൈക്രോബയോളജി, ബയോടെക്നോളജി, ഫിഷറീസ് സയൻസ് (ബി.എഫ്.എസ്.സി) എന്നിവയിൽ ബിരുദവും സമാന മേഖലയിൽ പ്രവൃത്തി പരിചയവും.
ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം ഡിസംബർ 12 ന് രാവിലെ 11 മണിക്ക് മലമ്പുഴ ഫിഷറീസ് ജില്ലാ ഓഫീസിൽ കൂടികാഴ്‌ചയിൽ ഹാജരാവണം.