ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, ഗസ്റ്റ് ഇൻസ്ട്രക്ടർ, വെറ്ററിനറി സർജൻ, മെഡിക്കൽ ഓഫീസർ, കൗൺസിലർ, കുക്ക്, സ്വീപ്പർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം - JobWalk.in

Post Top Ad

Friday, November 1, 2024

ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, ഗസ്റ്റ് ഇൻസ്ട്രക്ടർ, വെറ്ററിനറി സർജൻ, മെഡിക്കൽ ഓഫീസർ, കൗൺസിലർ, കുക്ക്, സ്വീപ്പർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, ഗസ്റ്റ് ഇൻസ്ട്രക്ടർ, വെറ്ററിനറി സർജൻ, മെഡിക്കൽ ഓഫീസർ, കൗൺസിലർ, കുക്ക്, സ്വീപ്പർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, ഗസ്റ്റ് ഇൻസ്ട്രക്ടർ, വെറ്ററിനറി സർജൻ, മെഡിക്കൽ ഓഫീസർ, കൗൺസിലർ, കുക്ക്, സ്വീപ്പർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

താല്കാലിക ഒഴിവ്

മാങ്ങാട്ടു പറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ ക്യാരിയർ വിഭാഗങ്ങളിൽ താൽക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ നവംബർ നാലിന് രാവിലെ 10.30 ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് കൂടിക്കാഴ്ചക്ക് എത്തണം. മുൻ പരിചയമുള്ളവർ ആധാർ കാർഡിന്റെ പകർപ്പുമായി എത്തണമെന്ന് കമാണ്ടന്റ് അറിയിച്ചു. 
ഫോൺ; 04972781316.

ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ഒഴിവ്

കണ്ണൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികയിൽ ഭിന്നശേഷി വിഭാഗക്കാർക്കായി സംവരണം ചെയ്ത താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. എസ്എസ്എൽസി /തത്തുല്യം, കെ ജി ടി ഇ മലയാളം, ഇംഗ്ലീഷ്, കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് എന്നിവയിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. 

പ്രായപരിധി 18-41, നിയമാനുസൃത വയസ്സിളവ് ബാധകം. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നവംബർ എട്ടിനകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 0497 2700831

താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവ്

കഴക്കൂട്ടം വനിത ഗവ. ഐ.ടി.ഐയിലെ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ എൽ.സി/ എ.ഐ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 2ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരി പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക്: 0471 2418317

ഇൻസ്ട്രക്ടർ ഒഴിവ്

കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ ഐ.സി/എ.ഐ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒഴിവിൽ നവംബർ രണ്ടിന് അഭിമുഖം നടക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. 
കൂടുതൽ വിവരങ്ങൾക്ക് 0471 2418317

സർക്കാർ മെഡിക്കൽ കോളേജിൽ അഭിമുഖം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ കെ.എസ്.എ.സി.എസ് നു കീഴിൽ എ.ആർ.ടി ക്ലിനിക്കിൽ മെഡിക്കൽ ഓഫീസർ, കൗൺസിലർ തസ്തികകളിലേക്ക് നവംബർ 7ന് അഭിമുഖം നടത്തുന്നു.

എം.ബി.ബി.എസ്, കമ്പ്യൂട്ടർ പ്രവൃത്തി പരിചയം എന്നിവയാണ് മെഡിക്കൽ ഓഫീസറുടെ യോഗ്യത. പ്രതിമാസ ശമ്പളം 72,000 രൂപ. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം (പെർഫെക്ഷൻ സ്പെസിഫൈഡ് ഇൻ മെഡിക്കൽ ആൻഡ് സൈക്കാട്രിക് സോഷ്യൽ വർക്ക്) അല്ലെങ്കിൽ സോഷ്യോളജിയിലെ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പ്രവൃത്തി പരിചയം എന്നിവയാണ് കൗൺസിലറുടെ യോഗ്യത. പ്രതിമാസ ശമ്പളം 21,000 രൂപ. ഒരു വർഷത്തേക്കാണ് നിയമനം.

 ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അഡ്രസ് തെളിയിക്കുന്ന രേഖയും അവയുടെ ഒരു സെറ്റ് പകർപ്പും (സ്വയം സാക്ഷ്യപ്പെടുത്തിയത്) സഹിതം തിരുവനന്തപുരം പ്രിൻസിപ്പാളിന്റെ ആഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകണം