സൗത്ത് ഇന്ത്യൻ ബാങ്ക് ഓപ്പറേഷൻസ് ആൻഡ് സർവീസിൽ ജോലി നേടാൻ അവസരം
സൗത്ത് ഇന്ത്യൻ ബാങ്ക് ഓപ്പറേഷൻസ് ആൻഡ് സർവീസിൽ ജോലി നേടാൻ അവസരം: പരീക്ഷയില്ലാതെ പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന് കീഴിൽ ജോലി നേടാൻ അവസരം വന്നിരിക്കുന്നു.വന്നിട്ടുള്ള ഒഴിവുകളും അനുബന്ധങ്ങളും താഴെ നിന്നും വായിച്ചു മനസ്സിലാക്കാം.
1) ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.പ്രായപരിധി 40 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം.മിനിമം ആറുമാസത്തെ എക്സ്പീരിയൻസ് ഉള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.വാർഷിക ശമ്പളം നാലുലക്ഷം രൂപ വരെ നേടാം.ഇന്ത്യയിൽ ഉടനീളം അവസരങ്ങൾ.
2) ടെലികാളർ
പ്രായപരിധി 30 വയസ്സ് വരെയുള്ള ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.എക്സ്പീരിയൻസ് ആവശ്യമില്ല.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
പ്രതിമാസ ശമ്പളം 15,400 മുതൽ 20000 വരെ.ജോലിസ്ഥലം എറണാകുളം ബാംഗ്ലൂർ എന്നിവിടങ്ങളിൽ.
3) ടെലി കളക്ഷൻ എക്സിക്യൂട്ടീവ്
ഡി ആർ എ സർട്ടിഫൈഡ് ഉദ്യോഗാർത്ഥികൾക്ക് മാത്രം അപേക്ഷിക്കാം.പ്രായപരിധി 30 വയസ്സിനുള്ളിൽ ആയിരിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.പ്രതിപക്ഷ ശമ്പളം 5 ലക്ഷം രൂപ വരെ നേടാം.ജോലിസ്ഥലം എറണാകുളം.
ഇന്റർവ്യൂ നടക്കുന്ന സമയം ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾ താഴെ നൽകുന്നു.
ഡേറ്റ് : 22 ഒക്ടോബർ 2024.
സമയം : രാവിലെ 10 മണി മുതൽ
ലൊക്കേഷൻ: യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യുറോ
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി , കോട്ടയം.
തികച്ചും സൗജന്യമായി നടക്കുന്ന ഈ തൊഴിൽമേള വഴി എല്ലാവർക്കും ജോലി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു