സ്നേഹധാർ പദ്ധതിയിൽ വാക് ഇൻ ഇന്റർവ്യൂ വഴി ജോലി നേടാം - JobWalk.in

Post Top Ad

Monday, November 18, 2024

സ്നേഹധാർ പദ്ധതിയിൽ വാക് ഇൻ ഇന്റർവ്യൂ വഴി ജോലി നേടാം

സ്നേഹധാർ പദ്ധതിയിൽ വാക് ഇൻ ഇന്റർവ്യൂ വഴി ജോലി നേടാം


സ്നേഹധാർ പദ്ധതിയിൽ വാക് ഇൻ ഇന്റർവ്യൂ വഴി ജോലി നേടാം

സ്നേഹധാർ പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, പഞ്ചകർമ തെറാപ്പിസ്റ്റ്, തസ്തികകളിലേക്കുള്ള ഇന്റർവ്യൂ നവംബർ 26ന് നടക്കും.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 10.30 നാണ് ഇന്റർവ്യൂ. 

കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയം, ഭാരതീയ ചികിത്സാ വകുപ്പ്, ആരോഗ്യ ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2320988 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഇമെയിൽ: dmoismtvm@gmail.com

റിസർച്ച് ഫെലോ ഒഴിവ്

തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ അനുസൻദാൻ നാഷണൽ റിസർച്ച് ഫെല്ലോഷിപ്പ് സ്പോൺസർ ചെയ്യുന്ന പ്രോജക്ടിലേക്ക് ജൂനിയർ റിസർച്ച് ഫെലോ ഒഴിവുണ്ട്. 3 വർഷത്തേക്കാണ് നിയമനം. നവംബർ 25 ന് മുൻപായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് : https://www.cet.ac.in, rsmini@cet.ac.in, 9447512397.

ടീച്ചിംഗ് അസിസ്റ്റന്റ് അഭിമുഖം

കേരള വെറ്ററിനറി സർവ്വകലാശലയ്ക്ക് കീഴിലുള്ള തിരുവനന്തപുരം ഡെയറി സയൻസ് കോളേജിൽ ഒഴിവുള്ള അഞ്ച് ടീച്ചിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കുള്ള താത്കാലിക നിയമനത്തിനായി ഡിസംബർ 10 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. 
വിശദവിവരങ്ങൾക്ക്: www.kvasu.ac.in