സിഡ്ബിയിൽ യിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം
സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെൻ്റ് ബാങ്ക് ഓഫ് ഇന്ത്യ( SIDBI), ഗ്രേഡ് 'A', ഗ്രേഡ് 'B' (ജനറൽ ആൻഡ് സ്പെഷ്യലിസ്റ്റ് സ്ട്രീം) ഓഫീസർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പരമാവധി ജോലി അന്വേഷിക്കുന്ന ആളുകളിലേക്ക് പോസ്റ്റ് ഷെയർ ചെയ്തു നൽകുക
▪️മാനേജർ ഒഴിവ്: 22
അടിസ്ഥാന യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം/ LLB/ എഞ്ചിനീയറിംഗ് ബിരുദം/ MCA
പരിചയം: 5 വർഷം
പ്രായം: 25 - 33 വയസ്സ്
ശമ്പളം: 55,000 രൂപ മുതൽ
▪️അസിസ്റ്റൻ്റ് മാനേജർ ഒഴിവ്: 50
അടിസ്ഥാന യോഗ്യത: ബിരുദം/ CS/ CMA/ ICWA/ CFA/ MBA/ PGDM
പരിചയം: 2 വർഷം
പ്രായം: 21 - 30 വയസ്സ്
ശമ്പളം: 44,000 രൂപ മുതൽ
( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
SC/ ST/ PwBD : 175 രൂപ
മറ്റുള്ളവർ: 1,100 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക