സർക്കാർ സ്ഥാപനത്തിൽ ക്ലർക്ക്-കം-അക്കൗണ്ടന്റ് തസ്തികയിൽ താൽക്കാലിക നിയമനം - JobWalk.in

Post Top Ad

Wednesday, November 13, 2024

സർക്കാർ സ്ഥാപനത്തിൽ ക്ലർക്ക്-കം-അക്കൗണ്ടന്റ് തസ്തികയിൽ താൽക്കാലിക നിയമനം

സർക്കാർ സ്ഥാപനത്തിൽ ക്ലർക്ക്-കം-അക്കൗണ്ടന്റ് തസ്തികയിൽ താൽക്കാലിക നിയമനം

സർക്കാർ സ്ഥാപനത്തിൽ ക്ലർക്ക്-കം-അക്കൗണ്ടന്റ് തസ്തികയിൽ താൽക്കാലിക നിയമനം

ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരളയിൽ ക്ലർക്ക്-കം-അക്കൗണ്ടന്റ് തസ്തികയിൽ താൽക്കാലിക നിയമനത്തിനായി നവംബർ 25 ന് 10 മണിക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ യോഗ്യത ഉൾപ്പെടെയുള്ള ജോലി വിവരങ്ങൾ വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷിക്കുക. പരമാവധി നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യുക 

യോഗ്യത വിവരങ്ങൾ
ബി.കോം, ടാലി, എം.എസ് ഓഫീസ് എന്നിവയാണ് അടിസ്ഥാന യോഗ്യത.

ടൈപ്പ്റൈറ്റിംഗ് (ഇംഗ്ലീഷ് ഹയർ, മലയാളം ലോവർ) അഭിലഷണീയം.

താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, ടിസി 29/3126, റീജ, മിൻചിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695014 വിലാസത്തിലുള്ള ഓഫീസിൽ നേരിട്ട് ഹാജരാകണം. 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : 0471-2322410.

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

ധനുവച്ചപുരം ഐടിഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക് അപ്ലയൻസ് ട്രേഡിൽ മുസ്ലീം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ജൂനിയർ ഇൻസ്ട്രക്ടർ താത്കാലിക ഒഴിവിലേക്ക് നവംബർ 19ന് അഭിമുഖം നടത്തും. 

ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രിയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം / ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും രണ്ടു വർഷത്തിൽ കുറയാത്ത  പ്രവൃത്തിപരിചയം / ബന്ധപ്പെട്ട ട്രേഡിൽ എൻഎസി /  എൻടിസിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾ അസൽ രേഖകൾ സഹിതം ഹാജരാകണം.