കേന്ദ്ര കൽക്കരിമന്ത്രാലയത്തിന് കീഴിലുള്ള കോൾ ഇന്ത്യയിൽ മാനേജ്‌മെൻ്റ് ട്രെയിനി ഒഴിവ് - JobWalk.in

Post Top Ad

Monday, November 11, 2024

കേന്ദ്ര കൽക്കരിമന്ത്രാലയത്തിന് കീഴിലുള്ള കോൾ ഇന്ത്യയിൽ മാനേജ്‌മെൻ്റ് ട്രെയിനി ഒഴിവ്

കോൾ ഇന്ത്യയിൽ മാനേജ്‌മെൻ്റ് ട്രെയിനി ഒഴിവ്

കേന്ദ്ര കൽക്കരിമന്ത്രാലയത്തിന് കീഴിലുള്ള കോൾ ഇന്ത്യയിൽ മാനേജ്‌മെൻ്റ് ട്രെയിനി ഒഴിവ്

കേന്ദ്ര കൽക്കരിമന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായ കോൾ ഇന്ത്യയിൽ മാനേജ്‌മെൻ്റ് ട്രെയിനി ഒഴിവ്. 640 ഒഴിവുണ്ട്. ഗേറ്റ് 2024-ഗേറ്റ് പരീക്ഷയിൽ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാ,ഇന്ത്യയിലെവിടെയുമുള്ള സബ്‌സിഡിയറി കമ്പനികളിൽ ആയിരിക്കും നിയമനം. 
നിയമനം ആഗ്രഹിക്കുന്ന സ്ഥലം അപേക്ഷയിലുൾപ്പെടുത്താനുള്ള സൗകര്യവുമുണ്ട്.

വിഷയങ്ങളും ഒഴിവും: മൈനിങ്-263, സിവിൽ-91, ഇലക്ട്രിക്കൽ -102, മെക്കാനിക്കൽ-104, സിസ്റ്റം-41, ഇ&ടി-39.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ്/60% മാർക്കോടെയുള്ള (ഭിന്നശേഷിക്കാർക്കും എസ്.സി, എസ്.ടി. വിഭാഗക്കാർക്കും 55 ശതമാനം) എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/ ഐ.ടി. ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദവും എം.സി.എ.യും.

ശമ്പളം: 50,000 രൂപ. ഒരുവർഷമായിരിക്കും പരിശീലനം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 60,000-1,80,000 രൂപ ശമ്പള സ്കെയിലിൽ E-3 ഗ്രേഡ് തസ്തികയിൽ സ്ഥിരപ്പെടുത്തും.

പ്രായം: 30 വയസ്സ് കവിയരുത് (2024 സെപ്റ്റംബർ 30 അടിസ്ഥാനപ്പെടുത്തി). എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി.ക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് 10 വർഷം വരെ (എസ്.സി.-15, ഒ.ബി.സി.-13) ഇളവുണ്ട്. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.

ഫീസ്: ഭിന്നശേഷിക്കാർക്കും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഫീസില്ല. മറ്റുള്ളവർ 1180 രൂപ ഓൺലൈനായി അടയ്ക്കണം.

തിരഞ്ഞെടുപ്പ്: ഗേറ്റ് 2024 പരീക്ഷയുടെ സ്കോർ അടിസ്ഥാനപ്പെടുത്തിയാവും ചുരുക്കപ്പട്ടിക തയ്യാറാക്കുക. നിയമനം ലഭിച്ച് 60 മാസം വരെയെങ്കിലും കമ്പനിയിൽ ജോലിചെയ്തിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതിനായി മൂന്നുലക്ഷംരൂപയുടെ ബോണ്ട് ഉണ്ടായിരിക്കും.

അപേക്ഷ: 2024 ഒക്ടോബർ മാസം 29 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഫോട്ടോ, ഒപ്പ്, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സ്‌കാൻചെയ്ക്ക് അപേക്ഷയൊപ്പം അപ്‌പ്ലോഡ്‌ ചെയ്യണം.. അവസാന തീയതി: 2024 നവംബർ 28. വിശദവിവരങ്ങൾക്ക് www.coalindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.