എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് 12-ന് നടത്തുന്നു - JobWalk.in

Post Top Ad

Sunday, November 10, 2024

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് 12-ന് നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് 12-ന് നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് 12-ന് നടത്തുന്നു

എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

റിലേഷന്‍ഷിപ്പ് ഓഫീസര്‍, ഫീല്‍ഡ് ഓഫീസര്‍, ഇന്റേണല്‍ ഓഫീസര്‍ (യു.ജി/പി.ജി) ടെലി മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ്, കസ്റ്റമര്‍ അഡൈ്വസര്‍,  അഡ്മിന്‍ എക്‌സിക്യൂട്ടീവ് (ഏതെങ്കിലും ഡിഗ്രി) പിഡിഐ ഇന്‍ ചാര്‍ജ്/പിഡിഐ ടെക്‌നീഷ്യന്‍ (ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍) പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, സൈറ്റ് എഞ്ചിനീയര്‍, (ബി.ടെക്/ഡിപ്ലോമ സിവില്‍) സെയില്‍സ് മാനേജര്‍, മാര്‍ക്കറ്റിംഗ് സ്റ്റാഫ്.

യോഗ്യത വിവരങ്ങൾ :  പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാന്തര ബിരുദം, ബി.ടെക്ക് (സിവില്‍).

ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 12 നു മുമ്പായി empekm.1@gmail.com ഇ- മെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയച്ച ശേഷം നവംബര്‍ 12 ന് രാവിലെ 10.30 ന് കാക്കനാട് സിവില്‍ സ്റ്റേഷന്‍ ഓള്‍ഡ് ബ്ലോക്കില്‍ 5-ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. 

ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുണ്ടായിരിക്കണം. ഇതുവരെ ചെയ്യാത്തവര്‍ക്ക് 250 രൂപ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്ത ശേഷം അഭിമുഖത്തില്‍ പങ്കെടുക്കാം