ഇന്നാണ് ജോലി അവസരം, തൊഴിൽമേള വഴി ജോലി നേടാം - JobWalk.in

Post Top Ad

Saturday, October 5, 2024

ഇന്നാണ് ജോലി അവസരം, തൊഴിൽമേള വഴി ജോലി നേടാം

നിയുക്തി തൊഴിൽമേള വഴി വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരങ്ങൾ

നിയുക്തി തൊഴിൽമേള വഴി വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരങ്ങൾ

Niyukthi Mega Job Fair Kozhikode on 05/10/2024
Venue: Govt. Engineering College, West Hill, Kozhikode Contact: 04952370179

നാഷണൽ എംപ്ലോയ്മെൻ്റ് സർവ്വീസ് (കേരളം), കോഴിക്കോട് ജില്ലാ എംപ്ലോയ്മെൻ്റ് എക്സ‌്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെൻ്ററിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നിയുക്തി Mega Job Fair 2024) നിയുക്തി 2024 ജോബ് ഫെയർ 2024 ഒക്ടോബർ 6 ശനിയാഴ്‌ച ഗവ. എൻജിനീയറിംഗ് കോളേജ്, വെസ്‌റ്റ്ഹിൽ, കോഴിക്കോട് സംഘടിപ്പിക്കുന്നു. 

സംസ്ഥാന സർക്കാർ എംപ്ലോയ്മെന്റ്റ് വകുപ്പ് മുഖാന്തിരം നടത്തുന്ന തൊഴിൽമേളയിൽ 70-ൽപരം കമ്പനികൾ 2000-ൽപരം ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

താഴെ പറയുന്ന മേഖലയിലെ കമ്പനികൾ പങ്കെടുക്കുന്നു

ടെക്നിക്കൽ
ഓഫീസ് അഡ്‌മിനിസ്ട്രേഷൻ
ഐടി.
ഹോട്ടൽ മാനേജ്മെന്റ്
മാർക്കറ്റിംഗ് മാനേജ്മെന്റ്
ഹെൽത്ത്കെയർ
സെയിൽ മാർക്കറ്റിംഗ്
മർച്ചന്റ് നേവി മുതലായ സെക്ടറുകളിലെ കമ്പനികൾ.

ഉദ്യോഗദായകർക്കും ഉദ്യോഗാർത്ഥികൾക്കും പേര് രജിസ്റ്റർ ചെയ്യാൻ https://ift.tt/MJDF8Ps എന്ന വെബ്സൈറ്റ് സന്ദർശിക്കുക. Ph: 0495-2370176, 2370178
calicutemployabilitycentre@gmail.com

രജിസ്റ്റർ ചെയ്യേണ്ട വിധം

കോഴിക്കോട് മേഖലയിലെ നിയുക്തി മെഗാ ജോബ്‌ഫെയറിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്നതിന് “Job Seeker Registration” എന്ന ഓപ്ഷനിൽ പ്രവേശിച്ച് ഉദ്യോഗാർത്ഥിയുടെ വിവരങ്ങൾ പൂരിപ്പിച്ച ശേഷം “Create” button ക്ലിക്ക് ചെയ്യുക.

ശേഷം ലഭിക്കുന്ന “Login ID” ഉപയോഗിച്ച് login ചെയ്തതിനു ശേഷം “Registration Form” ഫിൽ ചെയ്ത് “Submit” ചെയ്യാവുന്നതാണ്.
ഇതിനു ശേഷം “Admit Card” ഡൗൺലോഡ് ചെയ്യാവുന്നതാണ്