Data Entry Job Vacancy Apply Now
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലേക്കായി ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് മെഡിസെപ് പദ്ധതിക്ക് കീഴിൽ ദിവസ വേതന അടിസ്ഥാനത്തിൽ ആറ് മാസത്തേക്കു താത്കാലിക നിയമനം നടത്തുന്നു.
പ്രായപരിധി:: 18-42
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. ഡിപ്ലോമ ഇ൯ കമ്പ്യൂട്ടർ ആപ്ലിക്കേഷ൯ (ഡിസിഎ).
താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ എട്ടിന് (ചൊവ്വാഴ്ച) എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആഡിറ്റോറിയത്തിൽ രാവിലെ 11- ന് അഭിമുഖത്തിൽ പങ്കെടുക്കണം.
രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10:30 മുതൽ 11:00 വരെ
ഫോൺ 0484 2754000