ഡേറ്റ എന്‍ട്രി ഓപ്പറേറ്റർ മുതൽ വിവിധ ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Thursday, September 19, 2024

ഡേറ്റ എന്‍ട്രി ഓപ്പറേറ്റർ മുതൽ വിവിധ ജോലി ഒഴിവുകൾ

ഡേറ്റ എന്‍ട്രി ഓപ്പറേറ്റർ മുതൽ വിവിധ ജോലി ഒഴിവുകൾ

ഡേറ്റ എന്‍ട്രി ഓപ്പറേറ്റർ മുതൽ വിവിധ ജോലി ഒഴിവുകൾ

ഡേറ്റ എന്‍ട്രി ഓപ്പറേറ്റർ മുതൽ ഒഴിവുകൾ, Data entry job vacancy

ഇടുക്കി∙ മെഡിക്കല്‍ കോളജില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററുടെ കരാര്‍ നിയമനം. അഭിമുഖം സെപ്റ്റംബര്‍ 20 നു 10ന്. യോഗ്യത: ബിരുദം, ഒരുവര്‍ഷ കംപ്യൂട്ടർ ഡിപ്ലോമ, എംഎസ് വേഡ്, എംഎസ് എക്‌സൽ പരിചയം, ഇംഗ്ലിഷ്, മലയാളം ടൈപ്പ്‌റൈറ്റിങ്, വേഡ് പ്രോസസിങ് പ്രാവീണ്യം. അസ്സൽ സര്‍ട്ടിഫിക്കറ്റുകൾ, പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ സഹിതം ഹാജരാവുക.

2) തിരുവനന്തപുരം: കോട്ടുകാൽ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള കോട്ടുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇസിജി ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

അഭിമുഖം സെപ്റ്റംബർ 24ന് രാവിലെ 11 മണിക്ക് കോട്ടുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ നടക്കും.

3) ഇടുക്കി: കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കോവില്‍ക്കടവില്‍ പ്രവര്‍ത്തിച്ചുവരുന്ന ട്രൈബൽ വകുപ്പിന്റെ ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത, മറ്റുയോഗ്യതകള്‍, പ്രവൃത്തി പരിചയം, വയസ്‌ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടതാണ്.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സെപ്തംബര്‍ 27 വൈകുന്നേരം 5 മണിക്ക് മുന്‍പായി അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നേരിട്ടോ, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ്, 2- നില പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ്, അടിമാലി, 685561 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ലഭ്യമാക്കേണ്ടതാണ്.