കാവല്‍ പദ്ധതിയിലും, അങ്കണവാടിയിലും ജോലി ഒഴിവുകൾ
കാവല്‍ പദ്ധതിയില്‍ ജോലി അവസരങ്ങൾ
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കാവല്‍ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍, കേസ് വര്‍ക്കര്‍ എന്നിവരെ നിയമിക്കുന്നു. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (എച്ച്.ആര്‍ സ്പെഷ്യലൈസേഷൻ ഒഴികെ) കാവൽ പദ്ധതിയിൽ രണ്ടു വർഷം കേസ് വർക്കർ ആയി ജോലി ചെയ്തിട്ടുള്ള പരിചയം/ കുട്ടികളുടെ മേഖലയിൽ നേരിട്ട് ഇടപെട്ട മൂന്ന് വർഷത്തെ പരിചയവുമുള്ളവര്‍ക്ക് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (എച്ച്.ആര്‍ സ്പെഷ്യലൈസേഷൻ ഒഴികെ) കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് കേസ് വർക്കര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
അപേക്ഷകർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖയുടെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 28നകം kaavalprojectksccw@gmail.com എന്ന ഇ മെയിൽ മുഖേന അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് : കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം 14.
ഫോൺ: 7736 841 162.
🛑 അങ്കണവാടി വർക്കർ നിയമനം
കോട്ടയം: ഉഴവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിൽ വരുന്ന ഉഴവൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ അടുത്ത മൂന്നുവർഷത്തേക്ക് ഉണ്ടാകാവുന്ന അങ്കണവാടി വർക്കർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 18-46. അപേക്ഷകർ ഉഴവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരാകണം. അപേക്ഷ ഒക്ടോബർ എട്ടിന് വൈകിട്ട് അഞ്ചുവരെ കോഴായിൽ പ്രവർത്തിക്കുന്ന ഉഴവൂർ ഐ.സി.ഡി.എസ്. കാര്യാലയത്തിൽ സ്വീകരിക്കും.