തൊഴിലവസരങ്ങളുടെ സുവർണ്ണ മഴയുമായി നിയുക്തി മെഗാ തൊഴിൽ മേള സെപ്റ്റംബർ 7 ന്
▪️5000 ലധികം ഒഴിവുകൾ
▪️70 പ്രമുഖ കമ്പനികൾ
▪️ഉദ്യോഗാർത്ഥികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
തിരുവനന്തപുരം. സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെൻ്റ് വകുപ്പ് സെപ്റ്റംബർ 7 ന് വഴുതക്കാട് ഗവ.വിമൻസ് കോളേജിൽ വച്ച് നടത്തുന്ന നിയുക്തി' - 2024 മെഗാ തൊഴിൽ മേളയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ രജിസ്ട്രേഷൻ തുടങ്ങി.
ടെക്നോപാർക്ക്, ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കൽ, ഓട്ടോമൊബൈൽ, ഫിനാൻസ് , മാർക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 70 പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. SSLC, +2, ബിരുദം, ബിരുദാനന്തര ബിരുദം, ITI, ഡിപ്ലോമ, ബി.ടെക്, ജനറൽ നഴ്സിംഗ്, ഹോട്ടൽ മാനേജ്മെൻ്റ്, പാരാമെഡിക്കൽ, എം.ബി.എ, എം.സി.എ, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് തൊഴിൽ മേള അവസമൊരുക്കുന്നു.
തൊഴിൽ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കുമുള്ള 5000 ഓളം ഒഴിവുകൾ ലഭ്യമാണ്.
മേളയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ സൗജന്യമാണ്. തൊഴിൽ മേളയിൽ പങ്കെടുക്കുവാൻ ഉദ്യോഗാർത്ഥികൾ https://ift.tt/CjoPf0H എന്ന വെബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 8921916220, 8304057735,7012212473,9746701434 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.