അറ്റൻഡർ, ഡിസ്‌പെൻസർ, നഴ്‌സിംഗ് അസിസ്റ്റന്റ്, റിസിഡന്റ് ട്യൂട്ടർ തുടങ്ങി വിവിധ തസ്തികളിൽ ജോലി - JobWalk.in

Post Top Ad

Monday, September 2, 2024

അറ്റൻഡർ, ഡിസ്‌പെൻസർ, നഴ്‌സിംഗ് അസിസ്റ്റന്റ്, റിസിഡന്റ് ട്യൂട്ടർ തുടങ്ങി വിവിധ തസ്തികളിൽ ജോലി

അറ്റൻഡർ, ഡിസ്‌പെൻസർ, നഴ്‌സിംഗ് അസിസ്റ്റന്റ്, റിസിഡന്റ് ട്യൂട്ടർ തുടങ്ങി വിവിധ തസ്തികളിൽ ജോലി
അറ്റൻഡർ, ഡിസ്‌പെൻസർ, നഴ്‌സിംഗ് അസിസ്റ്റന്റ്, റിസിഡന്റ് ട്യൂട്ടർ തുടങ്ങി വിവിധ തസ്തികളിൽ ജോലി

താൽക്കാലിക ഒഴിവ്

കണ്ണൂർ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറി/ആശുപത്രികളിൽ അറ്റൻഡർ/ഡിസ്പെൻസർ/നഴ്സിംഗ് അസിസ്റ്റന്റ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച സെപ്റ്റംബർ നാലിന് രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) നടക്കും. 

സർക്കാർ ഹോമിയോ ആശുപത്രി / ഡിസ്പെൻസറി ടി സി എം സി എ ക്ലാസ് രജിസ്ട്രേഷൻ ഉള്ള അംഗീകൃത ഹോമിയോ ഡോക്ടറുടെ കീഴിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, എസ് എസ് എൽ സി അടിസ്ഥാന യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകേണ്ടതാണ്. 
ഫോൺ : 0497 2711726

റസിഡന്റ് ട്യൂട്ടർ: വാക് ഇൻ ഇന്റർവ്യൂ

ആറളം പ്രീമെട്രിക് ഹോസ്റ്റലിൽ റസിഡന്റ് ട്യൂട്ടർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ബിരുദം/ടിടിസി/ബിഎഡ് യോഗ്യതയുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതാ ഉദ്യോഗാർത്ഥികൾക്കായി വാക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ അഞ്ചിന് രാവിലെ 11 മണിക്ക് സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിലെ ഐ ടി ഡി പി ഓഫീസിൽ നടക്കും. 

പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതാ ഉദ്യോഗാർഥികളെ ലഭ്യമല്ലാത്ത പക്ഷം പട്ടികജാതി/മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ട വനിതാ ഉദ്യോഗാർഥികളെയും പരിഗണിക്കും.
 ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോൺ: 0497 2700357.

ജെ.പി.എച്ച്.എൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (ജെ.പി.എച്ച്.എൻ), ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ നിയമനം നടത്തുന്നു. ഗവ. അംഗീകൃത എ.എൻ.എം കോഴ്സ് വിജയം, കേരള നഴ്സസ് ആന്റ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് ജെ.പി.എച്ച്.എന് വേണ്ട യോഗ്യത. ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ബിരുദം, പി.ജി.ഡി.സി.എ/ ഡി.സി.എ എന്നിവയാണ് യോഗ്യത. 

പ്രവൃത്തി പരിചയം ഉള്ളവർക്ക് ഇരു തസ്തികകളിലും മുൻഗണന ലഭിക്കും. സെപ്റ്റംബർ മൂന്നിന് രാവിലെ 10 ന് ജെ.പി.എച്ച്.എൻ തസ്തികയിലേക്കും 10.30 ന് ഡാറ്റാ എൻട്രി ഓപ്പേറേറ്റർ തസ്തികയിലേക്കും ഇന്റർവ്യൂ നടക്കും. മെഡിക്കൽ ഓഫീസറുടെ ഓഫീസിൽ വെച്ചാണ് ഇന്റർവ്യൂ

ഫാർമസിസ്റ്റ് നിയമനം

വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമനം നടത്തുന്നു. പ്ലസ്ടു/ തതുല്യ വിജയം, ഗവ. അംഗീകൃത ഡി.ഫാം, സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.

 താൽപര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ സെപ്റ്റംബർ രണ്ടിന് വൈകീട്ട് നാലു മണിക്കു മുമ്പായി കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ സമർപ്പിക്കണം. വാക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ മൂന്നിന് രാവിലെ 10.30 ന് വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടക്കും.