കൃഷിഭവനുകളിലേക്ക് നിരവധി സ്റ്റാഫുകളെ നിയമിക്കുന്നു
കണ്ണൂർ ജില്ലയിലെ 89 കൃഷിഭവനുകളിലേക്കും ആറ് മാസത്തേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
മാസം 5000 രൂപ വീതം ലഭിക്കും. വി എച്ച് എസ് സി (അഗ്രികൾച്ചർ) പൂർത്തിയാക്കിയവർക്കും, അഗ്രികൾച്ചർ/ഓർഗാനിക്ക് ഫാർമിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.
പ്രായ പരിധി സെപ്റ്റംബർ ഒന്നിന് 18-41
സെപ്റ്റംബർ 13 വരെ വെബ്സൈറ്റ് പോർട്ടലിലൂടെയോ, കൃഷിഭവൻ/കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്/പ്രിൻസിപ്പൽ കൃഷി ഒഫീസ് എന്നിവടങ്ങളിലേക്ക് ഓൺലൈൻ/ഓഫ്ലൈൻ ആയോ അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക് അതാത് കൃഷി ഭവനുമായി ബന്ധപ്പെടുക.
🔰ട്രാന്‍സ് ജന്‍ഡര്‍ വ്യക്തികള്‍ക്ക് തുല്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി ദേശീയ ആരോഗ്യ ദൗത്യം മലപ്പുറം ജില്ലയില്‍ ട്രാന്‍സ് ജന്‍ഡര്‍ വ്യക്തികളില്‍ നിന്നും ലിങ്ക് വര്‍ക്കര്‍മാരെ തിരഞ്ഞെടുക്കുന്നു.
ഒഴിവുകളുടെ എണ്ണം - 2, യോഗ്യതകള്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ച ഐ ഡി കാര്‍ഡ് ഉള്ള വ്യക്തിയായിരിക്കണം.
പ്രായപരിധി 18 നും 50 നും ഇടയില്‍.
എട്ടാം ക്ലാസ് പാസ് ആയിരിക്കണം.
സാമൂഹ്യ സേവന മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 25 നകം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ B3 ബ്ലോക്കിലെ എന്‍ എച്ച് എം (ആരോഗ്യകേരളം) ജില്ലാ ഓഫീസില്‍ ഐ ഡി കാര്‍ഡ് കോപ്പി, വയസ്സ്-വിദ്യാഭ്യാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പി ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കണം.