ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് നിയമനം നടത്തുന്നു
പൊതുമേഖലാ സ്ഥാപനമായ ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT), ഡിഗ്രി/ടെക്‌നീഷ്യൻ (ഡിപ്ലോമ) അപ്രൻ്റീസ് ഒഴിവിലേക്ക് നിയമനം നടത്തുന്നു.
കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇൻസ്ട്രുമെൻ്റേഷൻ & കൺട്രോൾ എഞ്ചിനീയറിംഗ്/അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് & ഇൻസ്ട്രുമെൻ്റേഷൻ/ഇലക്‌ട്രോണിക്‌സ് & ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംഗ്, സേഫ്റ്റി ഫയർ എഞ്ചിനീയറിംഗ് തുടങ്ങിയ വിവിധ ഡിസിപ്ലിനുകളിലാണ് ഒഴിവുകൾ.
അടിസ്ഥാന യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം( BE/ BTech)/ എഞ്ചിനീയറിംഗ് ഡിപ്ലോമ.
സ്റ്റൈപ്പൻഡ്: 8000 - 10,000 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 10
അപേക്ഷ ഓഫീസിൽ എത്തേ ണ്ട അവസാന തീയതി: സെപ്റ്റംബർ 15
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.