മഹാരാജാസ് കോളേജില്‍ ഓഫീസ് അറ്റന്‍ഡന്റ് മുതൽ താത്കാലിക നിയമനങ്ങൾ
എറണാകുളം മഹാരാജാസ് ഒട്ടോണോമസ് കോളേജില്‍ പരീക്ഷ കണ്‍ട്രോളര്‍ ഓഫീസിലേക്ക് കരാര്‍ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക ജോലി നേടുക.
ജോലി ഒഴിവുകൾ
▪️സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍,
▪️ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍,
▪️ഓഫീസ് അറ്റന്‍ഡന്റ്
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം jobs@maharajas.ac.in ഇ-മെയിലിലേക്ക് അയക്കണം.
അപേക്ഷ അയക്കേണ്ട അവസാന തീയതി ആഗസ്റ്റ് എട്ട്.
ലഭിക്കുന്ന അപേക്ഷകള്‍ സൂഷ്മ പരിശോധന നടത്തി യോഗ്യരായ അപേക്ഷകരെ അഭിമുഖത്തിനും അഭിരുചി പരീക്ഷക്കും ക്ഷണിക്കും. അഭിമുഖം സംബന്ധിച്ച വിശദാംശങ്ങള്‍ www.maharajas.ac.in വെബ് സൈറ്റില്‍ ആഗസ്റ്റ് 12 ന് പ്രസിദ്ധീകരിക്കും