കെഎസ്ആർടിസി സ്വിഫ്റ്റിൽ പരീക്ഷയില്ലാതെ ജോലി നേടാൻ വീണ്ടും അവസരം - JobWalk.in

Post Top Ad

Sunday, August 25, 2024

കെഎസ്ആർടിസി സ്വിഫ്റ്റിൽ പരീക്ഷയില്ലാതെ ജോലി നേടാൻ വീണ്ടും അവസരം

കെഎസ്ആർടിസി സ്വിഫ്റ്റിൽ പരീക്ഷയില്ലാതെ ജോലി നേടാൻ വീണ്ടും അവസരം

കെഎസ്ആർടിസി സ്വിഫ്റ്റിൽ പരീക്ഷയില്ലാതെ ജോലി നേടാൻ വീണ്ടും അവസരം

കെഎസ്ആർടിസി-സ്വിഫ്റ്റ് ലിമിറ്റഡിലേക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് കരാർ അടിസ്ഥാനത്തിൽ ഫ്രണ്ട് ഓഫീസ് മാനേജർ കം മൾട്ടി ടാസ്കിങ് ടെക്നിക്കൽ സൂപ്പർവൈസർ പോസ്റ്റിൽ സ്റ്റാഫിനെ വിളിക്കുന്നു.

പ്രായപരിധി 55 വയസ്സിൽ താഴെയുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.

മിനിമം യോഗ്യത : പ്ലസ് ടു ഒപ്പം ഐടിഐ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.യോഗ്യത സംബന്ധിച്ച വിശദമായ വിവരങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷനിൽ മനസ്സിലാക്കാം നോട്ടിഫിക്കേഷൻ താഴെ നൽകിയിട്ടുണ്ട്.

ഓഫീസ് സമയത്തിനപ്പുറം ജോലി ചെയ്യാൻ വ്യക്തി തയ്യാറായിരിക്കണം കൂടാതെ മികച്ച ഏകോപന കഴിവുകളും ഉണ്ടായിരിക്കണം.സ്വിഫ്റ്റ് ബസുകൾ വിന്യസിച്ചിട്ടുള്ള കേരളത്തിലെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലേക്കും യാത്ര ചെയ്യാൻ സന്നദ്ധർ ആയിരിക്കണം.

പ്രതിമാസം 35,000 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 27 മുന്നേയായി ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കാവുന്നതാണ്.



അപേക്ഷ സമർപ്പിക്കുന്നതിന് മുന്നേ തന്നെ നോട്ടിഫിക്കേഷൻ പൂർണമായും വായിച്ചു മനസ്സിലാക്കി അപേക്ഷ സമർപ്പിക്കുക.