നാളെ മുതൽ കേരളത്തിൽ ജോലി നേടാവുന്ന ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Thursday, August 15, 2024

നാളെ മുതൽ കേരളത്തിൽ ജോലി നേടാവുന്ന ജോലി ഒഴിവുകൾ

നാളെ മുതൽ കേരളത്തിൽ ജോലി നേടാവുന്ന ജോലി ഒഴിവുകൾ


നാളെ മുതൽ കേരളത്തിൽ ജോലി നേടാവുന്ന ജോലി ഒഴിവുകൾ

കേരളത്തിൽ നാളെ മുതൽ വിവിധ ജില്ലകളിൽ ആയി ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ, ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടാവുന്ന ഒഴിവുകൾ. പരമാവധി ഷെയർ ചെയ്യുക.

അധ്യാപക നിയമനം

കുഴിമണ്ണ ചുള്ളിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.ടി തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം ആഗസ്റ്റ് 17ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു

അസി. പ്രൊഫസർ നിയമനം

പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്സ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഫിസിക്സിൽ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ്/ പി.എച്ച്.ഡിയുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 19ന് രാവിലെ 10ന് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി പോളിടെക്നിക് കോളേജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

അതിഥി അധ്യാപക നിയമനം

നിലമ്പൂർ ഗവ. കോളേജിൽ ജ്യോഗ്രഫി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 22ന് രാവിലെ 10.30ന് കോളേജിൽ വെച്ച് നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ്, കോഴിക്കോട് ഉപവകുപ്പ് കാര്യാലയത്തിൽ രജിസ്റ്റർ ചെയ്ത പി.ജി, നെറ്റ് ,യോഗ്യതയുള്ള ഉദ്യാഗാർത്ഥികൾക്ക് പങ്കെടുക്കാം. ഫോൺ- 04931-260332

ഫിറ്റ്നസ് ട്രെയിനർ
ഹയർ എഡ്യൂക്കേഷൻ വകുപ്പിന് കീഴിലുള്ള അസാപ്പ് കേരളയിൽ മൂന്ന് മാസം ദൈർഘ്യമുള്ള ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 13100 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് www.asapkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 
ഫോൺ: 7736925907/9495999688

ഡോക്ടർ നിയമനം
ആലപ്പുഴ: മാരാരിക്കുളം വടക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി. യിലേക്ക് ഡോക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് 19-ന് രാവിലെ 11-ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. എം.ബി.ബി.എസ്. യോഗ്യതയുള്ളവർ രേഖകളുമായി ഹാജരാകണം.

പോളിടെക്നിക്കിൽ ലക്ചറർ ഒഴിവ്

കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 16 ന് രാവിലെ 10 ന് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.

ഇൻസ്ട്രക്ടർ ഒഴിവ്
കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കൊമേഴ്സ്യൽ പ്രാക്ടീസ് വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ എസ് പി ആൻഡ് ബി സി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 22 ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം

താൽക്കാലിക അധ്യാപക ഒഴിവ്

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിന്റെ നിയന്ത്രണ പരിധിയിൽ ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെന്ററിൽ ഇംഗ്ലീഷ് ആൻഡ് വർക്ക്പ്ലേസ് സ്കിൽ താത്ക്കാലിക അധ്യാപക ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം

ജൂനിയർ കൺസൾട്ടന്റ് നിയമനം
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടന്റ് (അക്കൗണ്ട്സ്) കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് 30നകം ലഭിക്കണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.erckerala.org

സെക്യൂരിറ്റി അഭിമുഖം
ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ഒരു സെക്യൂരിറ്റിയുടെ ഒഴിവിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സിയാണ് യോഗ്യത. വിമുക്തഭടന്മാർക്ക് മുൻഗണനയുണ്ടായിരിക്കും. പ്രായപരിധി 45 വയസ്. താത്പര്യമുള്ളവർ ഓഗസ്റ്റ് 17 രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു