700 ഓളം ഒഴിവുകള്‍ തൊഴില്‍മേള വഴി നേരിട്ട് ജോലി
ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് / എംപ്ലോയ്‌മെന്റ് എംപ്ലോബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജ് പ്ലേസ്‌മെന്റ് സെല്ലിന്റെ സഹകരണത്തോടെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു,
ജോലി ഒഴിവുകൾ?
സെയില്‍സ് എക്‌സിക്യൂട്ടീവ് , ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡ്രൈവര്‍, കുക്ക് ,അധ്യാപകര്‍ ,എന്‍ജിനീയര്‍, എച്ച്.ആര്‍ മാനേജര്‍ തുടങ്ങിയ 700 ഓളം ഒഴിവുകള്‍ നികത്തുന്നതിനായി ചിറ്റൂര്‍ ഗവ.കോളേജില്‍ ഓഗസ്റ്റ് 13ന് തൊഴില്‍മേള സംഘടിപ്പിക്കുന്നു.
പത്താം ക്ലാസ് മുതല്‍ ഐ.ടി.ഐ ഡിപ്ലോമ, ബിഎഡ്, ബികോം, ബി.ബി.എ, എം.ബി.എ, ബിടെക് തുടങ്ങിയ യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം.
തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റർ click here to register
എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് അന്നേദിവസം രാവിലെ 10 മണിക്ക് ബയോഡാറ്റ സഹിതം നേരിട്ട് എത്തണമെന്ന് ജില്ല എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
പ്രവേശനം സൗജന്യമാണ്.
ഫോണ്‍: 0491-2505435