അതിശക്തമായ മഴ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ - JobWalk.in

Post Top Ad

Tuesday, July 30, 2024

അതിശക്തമായ മഴ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Mazha Jagaratha
അതിശക്തമായ മഴ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സംസ്ഥാനത്ത് അതിശക്തമായ മഴ. അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 എം.എമ്മിൽ കൂടുതൽ മഴ ലഭിച്ചേക്കും. ഇടുക്കി, എറണാകുളം,തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

▪️ദയവായി കാഴ്ചകൾ കാണാൻ ദുരന്ത പ്രദേശങ്ങളിലേക്ക് പോകരുത്
അത് രക്ഷാപ്രവർത്തനത്തെ ബാധിക്കും 

▪️സഹായങ്ങൾക്ക് 112 എന്ന നമ്പറിൽ വിളിക്കാം

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വീട്ടിലേക് വെള്ളം കയറുന്ന സാഹചര്യത്തിൽ ആദ്യം തന്നെ ചെയേണ്ട കാര്യങ്ങൾ

1) ആദ്യം തന്നെ കറൻറ് ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് main switch off ചെയ്ത് kseb ലേക്ക് വിവരം അറിയിക്കുക.

2) അതുപോലെ ഇൻവെർട്ടർ ഉള്ളവർ ആണേൽ അത് ആദ്യം തന്നെ disconnect ചെയുക.

3) സാധനങ്ങൾ എടുത്ത് മാറ്റാൻ ഉണ്ടെങ്കിൽ വെള്ളത്തിലൂടെ പോകുന്ന സാഹചര്യത്തിൽ ഷൂ തന്നെ ധരിക്കാൻ ശ്രെമിക്കുക.

4) കറന്റ് സംബന്ധം ആയി വർക്ക്‌ ചെയുന്ന ഉപകരണങ്ങൾ ആദ്യം മാറ്റാൻ ശ്രെമിക്കുക ഫർണിച്ചർ വസ്തുക്കൾ ഒക്കെ last നോക്കിയാൽ മതി.

5) Documents, certificates ഉണ്ടെങ്കിൽ അത് എടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക.

7) എറ്റവും ഉയർന്ന പ്രദേശത്തേക് പോവുക.

8) വളർത്തു ജീവികൾ ഉണ്ടെങ്കിൽ അതിനെയും മാറ്റുക അല്ലെങ്കിൽ അഴിച്ചു വിടുക.

പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്