ഓവര്‍സിയര്‍ ആവാം താത്കാലിക നിയമനം - JobWalk.in

Post Top Ad

Wednesday, July 24, 2024

ഓവര്‍സിയര്‍ ആവാം താത്കാലിക നിയമനം

ഓവര്‍സിയര്‍ ആവാം താത്കാലിക നിയമനം

ഓവര്‍സിയര്‍ ആവാം താത്കാലിക നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ഒഴിവുളള ഓവര്‍സിയര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷം ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ജൂലായ് 27 ന് രാവിലെ 10.30 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍  കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. 
ഫോണ്‍ 04936 282422

🛑 അധ്യാപക നിയമനം
താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട് സ് ആന്റ് സയൻസ് കോളേജിൽ ഹിന്ദി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ,

 മുൻപരിചയം എന്നിവ തെറ്റിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ ജൂലൈ 26 ന് രാവിലെ 11.30 ന് അഭിമുഖത്തിനായി കോളേജിൽ നേരിട്ട് ഹാജരാവണം. വിശദ വിവരങ്ങൾക്ക് getanur.ac.in എന്ന വെബ്‍സൈറ്റില്‍ ലഭിക്കും