കേന്ദ്ര സർവീസിൽ പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് മൾട്ടി ടാസ്കിങ്, ഹവൽദാർ: 8326 സ്ഥിര ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Friday, July 5, 2024

കേന്ദ്ര സർവീസിൽ പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് മൾട്ടി ടാസ്കിങ്, ഹവൽദാർ: 8326 സ്ഥിര ജോലി ഒഴിവുകൾ

കേന്ദ്ര സർവീസിൽ പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് മൾട്ടി ടാസ്കിങ്, ഹവൽദാർ: 8326 സ്ഥിര ജോലി ഒഴിവുകൾ


കേന്ദ്ര സർവീസിൽ പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് മൾട്ടി ടാസ്കിങ്, ഹവൽദാർ: 8326 സ്ഥിര ജോലി ഒഴിവുകൾ

കേന്ദ്ര സർവീസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് (നോൺ-ടെക്നിക്കൽ), ഹവൽദാർ തസ്തികകളിലെ ഒഴിവുകളിലും എസ്എസ് സി അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അവസരം. 31വരെ അപേക്ഷിക്കാം.

ഹവൽദാർ (CBIC, CBN) തസ്‌തികയിൽ 3439 ഒഴിവുണ്ട്. മൾട്ടി ടാസ്കിങ് സ്‌റ്റാഫ് തസ്തികയിൽ 4887 ഒഴിവുണ്ട്. കേരളത്തിൽ 112 ഹവൽദാർ ഒഴിവാണ് പ്രതീക്ഷിക്കുന്നത്.കൃത്യമായ എണ്ണം പിന്നീടു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കേരളത്തിലെ ലാസ്‌റ്റ് ഗ്രേഡിനു തുല്യമായ ജോലിയാണിത്.

യോഗ്യത: എസ്എസ്എൽസി. 
പ്രായം: ഹവൽദാർ (സിബിഐസി, സിബി എൻ):18-27, എംടിഎസ്: 18-25. എസ്‌സി/ എസ്‌ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവുണ്ട്.ഇളവു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

അപേക്ഷാഫീസ്: 100 രൂപ. പട്ടികജാതി/വർഗം:ഭിന്നശേഷിക്കാർ/വിമുക്‌തഭടന്മാർ/വനിതകൾ എന്നിവർക്കു ഫീസില്ല. ഓഗസ്‌റ്റ് ഒന്നു വരെ ഓൺലൈനായി ഫീസടയ്ക്കാം.
(BHIM, UPI ആപ്പുകൾ വഴിയോ നെറ്റ് ബാങ്കിങ്/ഡെബിറ്റ് കാർഡ് വഴിയോ അടയ്ക്കാം)

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടം പരീക്ഷയുണ്ട്. ആദ്യഘട്ടം ഒബ്ജക്‌ടീവ് മാതൃകയിൽ കം പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയാണ്. 

ഹവൽദാർ തസ്‌തികയിലേക്കു ശാരീരിക ക്ഷമത/ശാരീരിക അളവെടുപ്പ് പരീക്ഷ കൂടിയുണ്ട്. വിവരങ്ങൾ വെബ്സൈറ്റിൽ.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ:

 തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്. ഒരേ റീജനു കീഴിൽ മുൻഗണനാക്രമത്തിൽ 3 കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. കേന്ദ്രങ്ങളുടെ കോഡ് ഉൾപ്പെടെ വിശദാംശങ്ങൾ സൈറ്റിൽ