tourism Recruitment Apply now 2024
കേരളസർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) തിരുവനന്തപുരം കേന്ദ്രത്തിൽ ഗസ്റ്റ് ഫാക്കൽറ്റി ഇൻ ഹോട്ടൽ മാനേജ്‌മെന്റ്/ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്,ഗസ്റ്റ് ഫാക്കൽറ്റി ഇൻ മാർക്കറ്റിംഗ്, ഗസ്റ്റ് ഫാക്കൽറ്റി ഇൻ ടൂറിസം മാനേജ്‌മെന്റ്, ഗസ്റ്റ് ഫാക്കൽറ്റി ഇൻ ഐ.ടി മാനേജ്‌മെന്റ് എന്നീ നിരവധി തസ്തികകളിൽ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷൻ പൂർണ്ണ വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സഹിതമുള്ള അപേക്ഷകൾ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ജൂൺ 29ന് മുമ്പ് അയയ്ക്കണം.
ഡ്രൈവര്‍ കം അറ്റന്റര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പ് ഇരിക്കൂര്‍, എടക്കാട്, ഇരിട്ടി, തളിപ്പറമ്പ, പയ്യന്നൂര്‍, പാനൂര്‍, കൂത്തുപറമ്പ്, പേരാവൂര്‍, തലശ്ശേരി, കണ്ണൂര്‍, കല്ല്യാശ്ശേരി ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് മണി വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം അറ്റന്റര്‍മാരെ നിയമിക്കുന്നു.
താല്‍പര്യമുള്ളവര്‍ എല്‍ എം വി ലൈസന്‍സിന്റെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ 27ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700267.