Temporary job vacancies in kerala 2024
സ്റ്റാറ്റിസ്റ്റിക്സ് അതിഥി അധ്യാപക നിയമനം
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ 2024-25 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ 13നു രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തും. അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിക്കുന്നതിന് യു.ജി.സി. നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ള കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ, ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയിൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം അന്നേ ദിവസം രാവിലെ 11ന് ഹാജരാകണം.
ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു
ക്ഷീരവികസന വകുപ്പിന്റെ 2024-25 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായ തീറ്റപ്പുല്‍കൃഷി വികസന പദ്ധതി, മില്‍ക്ക് ഷെഡ് വികസന പദ്ധതി എന്നിവ ഫലപ്രദമായി നടപ്പാക്കുന്നതിലേക്കായി എറണാകുളം ജില്ലയിലെ 15 ക്ഷീരവികസന യൂണിറ്റ് കാര്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് ഡയറി പ്രൊമോട്ടര്‍, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ എന്നിവരെ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്ഷീരവികസന യൂണിറ്റില്‍ ഒരു ഡയറി പ്രൊമോട്ടര്‍, ഒരു വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ എന്ന നിലയിലാണ് നിയമനം നടത്തുക. തസ്തികകള്‍ക്കുള്ള യോഗ്യതകളും മറ്റ് വിശദാംശങ്ങളും ചുവടെ. .
ഡയറി പ്രൊമോട്ടര്‍:- പ്രായപരിധി 18-45 വയസ്സ് (01-01-2024 പ്രകാരം), വിദ്യാഭ്യാസ യോഗ്യത –
എസ്എസ്എല്‍സി(ചുരുങ്ങിയത്), കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം, അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ സ്ഥിര താമസക്കാരനായിരിക്കണം., ഡയറി പ്രൊമോട്ടര്‍മാരായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ആ സേവന കാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതുമാണ്.
വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍: വനിതകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള യോഗ്യത, പ്രായപരിധി 18-45 വയസ്സ് (01-01-2024 പ്രകാരം), വിദ്യാഭ്യാസ യോഗ്യത – എസ്എസ്എല്‍സി (ചുരുങ്ങിയത്), കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം, അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ സ്ഥിര താമസക്കാരനായിരിക്കണം,
വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍രായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ആ സേവന കാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതുമാണ്., നിയമനം ലഭിക്കുന്നവര്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ 2024-25
സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി 10 മാസ കാലയളവിലേക്ക് പ്രതിമാസം 8000 രൂപ വേതനം നല്‍കും. ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ നിന്ന് ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് പൂരിപ്പിച്ച് അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 14ന് ഉച്ച കഴിഞ്ഞ് 3 നകം അതത് ക്ഷീരവികസന ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ ബന്ധപ്പെടാം.
ക്ലർക്ക് കം അക്കൗണ്ടന്റ്/ ഓഫീസ് അറ്റൻഡന്റ്/ വാച്ച്മാൻ താത്കാലിക നിയമനം
തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എൻജിനിയറിങ് കോളജിലെ വിവിധ വിഭാഗങ്ങളിൽ കരാറടിസ്ഥാനത്തിൽ ക്ലർക്ക് കം അക്കൗണ്ടന്റ്/ ഓഫീസ് അറ്റൻഡന്റ്/ വാച്ച്മാൻ എന്നീ തസ്കികകളിലെ ഒഴിവുകളിൽ താത്കാലിക നിയമനം നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ജൂൺ 12 മുതൽ 16 വരെ http://www.gecbh.ac.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം. അപേക്ഷ സമർപ്പിച്ചവർ ജൂൺ 20 ന് രാവിലെ 10 ന് എഴുത്തു പരീക്ഷ / സ്കിൽ ടെസ്റ്റ്/ ഇന്റർവ്യൂ –ന് കോളജിൽ ഹാജരാകണം.
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വാക് ഇൻ ഇന്റർവ്യൂ
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോർഥികളുമായി വാക്-ഇൻ ഇന്റർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾക്ക് : www.khrws.kerala.gov.in
ട്രേഡ്സ്മാൻ താത്കാലിക ഒഴിവ്
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ ട്രേഡ്സ്മാൻ (മഷിനിസ്റ്റ്, ഫിറ്റിങ്, ഹീറ്റ് എൻജിൻ ലാബ്) തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 11ന് രാവിലെ 10ന് കോളജിൽ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.
റിസര്‍ച്ച് അസിസ്റ്റന്റ് കരാര്‍ നിയമനം
ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരള-യില്‍ ഒഴിവുള്ള മൂന്ന് റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലുള്ള ബിരുദവും, എം.പി.എച്ച്/എം.എസ്.സി നഴ്സിംഗ്/എം.എസ്.ഡബ്ല്യു എന്നിവയിലുള്ള ബിരുദാനന്തര ബിരുദവും നിര്‍ബന്ധം. പ്രായപരിധി 35 വയസ്്, അപേക്ഷകള്‍ ജൂണ്‍ 20 വൈകിട്ട് 5നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.shsrc.kerala.gov.in.