PSC പരീക്ഷ ഇല്ലാതെ നിങ്ങളുടെ അടുത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ ജോലി|government temporary jobs kerala 2024
Psc പരീക്ഷ ഇല്ലാതെ തന്നെ കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ, ഓരോ ഒഴിവുകളും വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക ജോലി നേടുക പരമാവധി ഷെയർ കൂടി ചെയ്യുക.
വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിന് കീഴിലെ പ്രീമെട്രിക്-എം.ആര്‍.എസ് ഹോസ്റ്റലുകളില്‍ വാച്ച്മാന്‍, കുക്ക്, ആയ, സ്വീപ്പര്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
25-50 നും ഇടയില്‍ പ്രായമുള്ള വൈത്തിരി താലൂക്ക് പരിധിയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ ആറിന് രാവിലെ 10.30 ന് കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍- 04936-202232
ജില്ലാ കോർഡിനേറ്റർ തസ്തികയിൽ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജില്ലാ കോർഡിനേറ്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐ.ടി വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ, ആപ്ലിക്കേഷൻ മെയിന്റനൻസ് ആൻഡ് സപ്പോർട്ടിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, മലയാളം നന്നായി സംസാരിക്കാനും എഴുതാനും അറിയണം, യാത്ര ചെയ്യാനുള്ള സന്നദ്ധത എന്നിവയാണ് യോഗ്യത.
01.01.2023ൽ വയസ് 18നും 41നും ഇടയിലായിരിക്കണം. പ്രതിമാസ ശമ്പളം 30,000 രൂപ. ജില്ലയിലുള്ളതും നിശ്ചിത യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ജൂൺ ഏഴിന് മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ താൽക്കാലിക ഒഴിവ്
സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഡെമോൺസ്ട്രേറ്റർ ഇൻ ബയോമെഡിക്കൽ തസ്തികയിൽ ഒഴിവുണ്ട്. താൽക്കാലിക നിയമനമാണ്. യോഗ്യത ഒന്നാം ക്ലാസ് ഡിപ്ലോമ.
+++++++++++++
താൽപര്യമുള്ളവർ ജൂൺ 4 രാവിലെ 10 ന് ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകൾ , പകർപ്പുകൾ എന്നിവ സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 297617, 9947130573 , 9744157188
അഭിമുഖം ജൂണ്‍ അഞ്ചിന്
ദ്വാരക ഗവ ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ എച്ച്.എസ്.ടി പാര്‍ട്ട് ടൈം മലയാളം, സോഷ്യല്‍ സയന്‍സ് തസ്തികയില്‍ അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂണ്‍ അഞ്ചിന് അഭിമുഖത്തിന് എത്തണം. മലയാളം വിഭാഗത്തിലേക്ക് രാവിലെ 10.30 നും സോഷ്യല്‍ സയന്‍സിലേക്ക് ഉച്ചയ്ക്ക് ഒന്നിനുമാണ് അഭിമുഖം നടക്കുക. ഫോണ്‍- 04935-295068.
പ്രോജക്ട് അസിസ്റ്റന്റ്
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ സെന്റർ ഫോർ സസ്റ്റൈനബിൾ ഡെവലപ്മെന്റിനു കീഴിൽ പ്രോജക്ട് അസോസിയേറ്റ് (താത്കാലികം) തസ്തികയിൽ 60 ദിവസത്തേക്ക് കരാറടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ബയോഡാറ്റ csd.cet.2023@gmail.com ലേക്ക് ജൂൺ 7 നകം അയയ്ക്കണം. അഭിമുഖം നടത്തിയാണ് തിരഞ്ഞെടുക്കുക. പരിസ്ഥിതി എൻജിനിയറിങ്ങിൽ എം.ടെക്കോ പരിസ്ഥിതി ശാസ്ത്രത്തിൽ എം.എസ്‌സിയോ ഉണ്ടാവണം. വിശദവിവരങ്ങൾക്ക്: 9495629708
വയനാട് മെഡിക്കൽ കോളജിൽ ഒഴിവുകൾ
വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ (Consolidated pay) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും, ടിസിഎംസി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (പെർമനൻന്റ്) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
താത്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി ആൻഡ് യു.ജി) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജൂൺ 25നു രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ക്യാമ്പ് അസിസ്റ്റന്റ്
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ.എഞ്ചിനീയറിങ് കോളജിൽ പ്രവർത്തിക്കുന്ന എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി പരീക്ഷ- മൂല്യ നിർണ്ണയ ക്യാമ്പിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിന്റെ ഒഴിവിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരും ഡിഗ്രി/ മൂന്നു വർഷ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി ജൂൺ 11നു രാവിലെ 10ന് കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300484