സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലിക നിയമനം
പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് നഴ്‌സിങ് ഓഫീസര്‍, ഡയാലിസിസ് ടെക്‌നീഷന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികക്കളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 24 ന് രാവിലെ 10.30 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണം.
ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു
പൂതാടി ഗ്രാമപഞ്ചായത്തിലെ 9,13,16,21 വാര്‍ഡുകളിലേക്ക് ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു.
വാര്‍ഡുകളില്‍ സ്ഥിര താമസക്കാരായ 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷകര്‍ ജൂലൈ അഞ്ചിന് രാവിലെ 10 ന് പൂതാടി കുടുംബാരോഗ്യകേന്ദ്രത്തില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി എത്തണം.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
തളിപ്പറമ്പ് താലൂക്കിലെ മഴൂര്‍ ധര്‍മ്മിക്കുളങ്ങര ബലഭദ്രസ്വാമി ക്ഷേത്രം, വെളളാവ്കാവ് ദക്ഷിണാമൂര്‍ത്തി ക്ഷേത്രം, പനങ്ങാട്ടൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom. kerala.gov.in ലും മലബാര്‍ ദേവസ്വം ബോര്‍ഡ് നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 12ന് വൈകീട്ട് അഞ്ച് മണിക്കകം നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം.