ഗവണ്മെന്റ് സ്കൂളുകളിൽ നിരവധി ജോലി ഒഴിവുകൾ
സ്വീപ്പർ കം സാനിട്ടറി വർക്കർ
തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ. എഞ്ചിനിയറിങ് കോളേജിലെ പി.ടി.എ ഓഫീസിനു കീഴിലുള്ള സ്വീപ്പർ കം സാനിട്ടറി വർക്കറുടെ ഒഴിവകളിലേക്കുള്ള താൽകാലിക നിയമനം നടത്തുന്നതിനായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂൺ 19നു രാവിലെ 10ന് ഹാജരാകണം.
മലയാളം എഴുതാനും വായിക്കാനുമുള്ള പരിജ്ഞാനവും ഇതേ മേഖലയിലുള്ള പ്രവർത്തി പരിചയവുമുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0471 2300484.
ഹയര്‍ സെക്കൻഡറി ടീച്ചര്‍,ലൈബ്രേറിയന്‍ ഒഴിവ്
പട്ടികവര്‍ഗ്ഗവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിൽ ഹയര്‍ സെക്കൻഡറി ടീച്ചര്‍ (കൊമേഴ്സ്, ജൂനിയര്‍), ലൈബ്രേറിയന്‍ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാകും നിയമനം. എം കോം , ബി എഡ് , സെറ്റ് എന്നീ യോഗ്യതയുള്ളവർക്ക് ഹയര്‍ സെക്കൻഡറി ടീച്ചര്‍ (കൊമേഴ്സ്, ജൂനിയര്‍) തസ്തികകളിലേക്ക് അപേക്ഷിക്കാം.
ലൈബ്രറി സയന്‍സില്‍ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവർക്ക് ലൈബ്രേറിയന്‍ ഒഴിവിലേക്കും അപേക്ഷിക്കാം. കോഹ സോഫ്റ്റ് വെയറിലുള്ള പരിജ്ഞാനം അഭികാമ്യം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂണ്‍ 20 വ്യാഴാഴ്ച രാവിലെ 11 ന് മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂൾ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447067684
കായിക അധ്യാപക നിയമനം
കുപ്പാടി ഗവ ഹൈസ്‌കൂളില്‍ കായിക അധ്യാപക തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ജൂണ്‍ 15 ന് രാവിലെ 10.30 ന് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ബിപിഎഡ്/എംപിഎഡ്/തത്തുല്യമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ് /ആധാര്‍ കാര്‍ഡുമായി രാവിലെ 10 നകം വെരിഫിക്കേഷന് എത്തണം. ഫോണ്‍ : 9447887798.
ലൈബ്രേറിയന്‍: കൂടിക്കാഴ്ച 15 ന്
സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലൈബ്രേറിയന്‍ ഒഴിവിലേക്ക് ജൂണ്‍ 15 ന് രാവിലെ 10 ന്് അഭിമുഖം നടത്തുന്നു. ലൈബ്രറി സയന്‍സില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിഗ്രിയും ലൈബ്രറി സയന്‍സില്‍ ഡിപ്ലോമയുമാണ് യോഗ്യത. പത്ത് മാസത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡുമായി സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഓഫീസില്‍ അന്നേദിവസം രാവിലെ 9.30 നകം വെരിഫിക്കേഷന് എത്തണം. ഫോണ്‍- 9447887798.
അധ്യാപക ഒഴിവ്
വളപട്ടണം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇക്കണോമിക്‌സ് (സീനിയര്‍), ഇംഗ്ലീഷ്, ഫിസിക്‌സ് (ജൂനിയര്‍) വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 18ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0497 2930088.
അപേക്ഷ ക്ഷണിച്ചു
ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ ചീമേനി പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പി ജി ഡി സി എ, ഡി സി എ, സി സി എല്‍ ഐ എസ് സി (ലൈബ്രറി സയന്‍സ്) എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഐ എച്ച് ആര്‍ ഡി വെബ്‌സൈറ്റിലും കോളേജ് ഓഫീസിലും ലഭിക്കും. ജൂണ്‍ 27ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ കോളേജില്‍ സമര്‍പ്പിക്കണം.
ഫോണ്‍: 8547005052, 9447596129.
താത്ക്കാലിക നിയമനം
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ വിവിധവിഭാഗങ്ങളിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ (ഒരു ഒഴിവ് ), ട്രേഡ്സ്മാന്‍ ഇന്‍ ആര്‍ക്കിടെക്ചര്‍- (രണ്ട് ഒഴിവ് ), ട്രേഡ്സ്മാന്‍ ഇന്‍ ടര്‍ണിംഗ് -(ഒരുഒഴിവ് ). പ്രായം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 21ന് രാവിലെ 10.30 ന് അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ ഹാജരാകണം.
യോഗ്യത: അതത് വിഷയങ്ങളിലെ എന്‍ സി വി ടി/ കെജിസി ഇ/ ഐറ്റിഐ/ടി.എച്ച്.എസ്.എല്‍.സി തത്തുല്യം. പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് വെയിറ്റേജ് ഉണ്ടായിരിക്കും. പി.എസ്.സി അനുശാസിക്കുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം. ഫോണ്‍:04734 231776.